മേല്പറഞ്ഞപോലെ രാവും പകലും. 77 തന്നെ സൂനെ ചുറ്റിവരുന്ന ഗോളങ്ങളുടേയും ഗതി. അവയിൽ ചിലതു് വളരെ വേഗ ത്തിലും ചിലതു് വളരെ സാവധാനത്തിലും ഓടുന്നു. എന്നാൽ കുട്ടികൾ ഓടുന്നതുപോലെയല്ല ഗോളങ്ങൾ സയനെ ചുറ്റിവരുന്നതു്. സ്വല്പം വ്യത്യാസം ഉണ്ട്. ഒരു കുട്ടി ഓടുമ്പോൾ അവന്റെ മുഖം മുൻഭാഗത്തേക്ക് നോക്കിയിരിക്കുന്നതല്ലാതെ പിൻഭാഗത്തേക്ക് ഒരിക്കലും തിരിയുന്നില്ല. അതുപോലെയല്ല ഭൂമിയുടെ ചലനം. കണ്ടിരിക്കാം. ഇതിനു് ഒരു ഉദാഹരണം പറയാം. റോട്ടിൽ കൂടി ഉരുണ്ടു കൊണ്ട് ഭിക്ഷയെടുക്കുന്ന ചില കൂട്ടരെ നിങ്ങൾ അതുപോലെ ചിലർ ദേവാലയങ്ങളുടെ ചുറ്റും ദേവനാമങ്ങൾ ചൊല്ലിക്കൊണ്ട് ഉരുണ്ടു വരുന്നതും നിങ്ങളിൽ ചിലർ കണ്ടിരിയ്ക്കാൻ ഇടയുണ്ട്. ചലനം. ദേവാലയങ്ങളുടെ ചുറ്റും ഉരുണ്ടു വരുന്നവൻ ചല നത്തെ ഗതി പോലെയാകുന്നു ഭൂമിയുടെ ദേവാലയത്തെ നയനായും, ഉരുളുന്നവനെ ഭൂമിയായും വിചാരിക്കാം. ഉരുണ്ടു പോകുന്നവനെ സൂക്ഷിച്ചാൽ അവന് രണ്ടു വിധമായ ചലനമുള്ളതായി ബോധപ്പെടും. മത് അവൻ അവന്റെ ദേഹം തിരിക്കുന്നതുതന്നെ. ആദ്യം അവൻ പടിഞ്ഞാറ് തലവച്ച് കിഴക്ക് കാൽ നീട്ടി തെക്ക് മുഖമായി ചരിഞ്ഞു കിടക്കുന്നതായി വിചാരിക്കാം. അവൻ ആ സ്ഥലത്ത് തന്നെ കമിഴ് കിടക്കുകയും പിന്നെ വടക്ക് മുഖമായി കിടക്കുകയും പിന്നെ മലന്ന് കിടക്കുകയും പിന്നെയും തെക്ക് മുഖമായി കിടക്കുകയും ചെയ്യുന്നതായാൽ അവൻ ആ സ്ഥലം വിട്ടിളകാതെ ഒരു പ്രാവശ്യം തിരിഞ്ഞു. വന്നതായി പറയാം. ഇത് അവൻ അവനെത്തന്നെ ചുറ്റിവരുന്ന ചലനം. ഈ മനുഷ്യൻ മുമ്പ് കിടന്നതുപോലെ കിടന്നു് വലതു്.
താൾ:Malayalam Randam Padapusthakam 1926.pdf/79
ദൃശ്യരൂപം