52 രണ്ടാംപാഠപുസ്തകം. കണ്ടു പരിചയമുണ്ടല്ലോ. കയറ്റം കയറി വളരെ ദൂരം പോയി പിന്തിരിഞ്ഞു നോക്കിയാൽ നാം പോയ വഴി വളരെ താഴെയായി കിടക്കുന്നതായും നാം നില്ക്കുന്ന സ്ഥലം ചുറ്റുമുള്ള പ്രദേശങ്ങളേക്കാൾ വളരെ ഉയർന്നതായും അറി നാം നില്ക്കുന്ന ദിക്കിൽനിന്നു നോക്കിയാൽ നാല് വശത്തുമുള്ള വീടുകൾ, പുരയിടങ്ങൾ, ആറുകൾ, കുളങ്ങൾ, ക്ഷേത്രങ്ങൾ മുതലായവ നമുക്ക് വ്യക്തമായി കാണാം. ഉയർന്ന പ്രദേശത്തിന്റെ പല ഭാഗങ്ങളിൽ ചെന്നു നോക്കി. യാൽ അവിടവിടെ അടുത്ത് താഴ്ന്ന സ്ഥലങ്ങളിൽ ഉള്ളതെ ല്ലാം കാണാം. ഇങ്ങനെ ചുറ്റുമുള്ള പ്രദേശങ്ങളേക്കാൾ ഉയർന്നിരിക്കുന്ന സ്ഥലത്തിനു് കുന്നു എന്നു പേർ പറയുന്നു. m ഈ ഒരു കുന്നു ഉയന്നിരിക്കുന്നതോടുകൂടി മുകൾഭാഗം പരന്നു വിസ്താരമുള്ളതും ആളുകൾക്ക് കുടിപാക്കാൻ വേണ്ട സൗക യമുള്ളതും ആയിരിക്കാം. കുന്നിൻ മുകളിലും ചരിവുകളി ലും പല വൃക്ഷങ്ങൾ കാണും. ചരിവുകളിലും മുകളിലും പാറകൾ ആണെന്നും വരാം. മുകൾഭാഗം പരപ്പിലാതേ യും ഒരു വീട്ടിന്റെ കൂരയുടെ മേൽഭാഗം പോലെ കൂത്തും ഇരിക്കാം. ചരിവുകൾ വളരെ തൂക്കായും, തൂക്കില്ലാതെ ക്രമേണ ചരിഞ്ഞും ഇരിക്കാം. ചിലേടത്തു മുകളിൽ ഊററുകൾ കണ്ടത 00. എങ്ങും തന്നെ വെള്ളമില്ലാതെ യുള്ള കുന്നുകളും ഉണ്ട്. ഇങ്ങനെ ഉയർന്നും പരന്നും തുടച്ചയായും കിടക്കുന്ന പ്രദേശങ്ങളിൽ സാധാരണ ആൾപാർപ്പും കൃഷിയും ഉണ്ടു്. ഉയരം ക്രമേണ കൂടിക്കൂടി വന്നു ആളുകൾക്കു വളരെ പ്രയാ സംകൂടാതെ കയറാൻ പാടില്ലാത്ത ഭാഗങ്ങളെ നാം മല എന്നു പറയുന്നു. കുന്നും മലയും വളരെ ദൂരംവരെ ഒരുപോ നിരപ്പായിരിക്കുന്നില്ല. കുറേ ദൂരം നിരപ്പായ സ്ഥലമാ യിരുന്നാൽ പിന്നെ കുറേ ദൂരം താഴ്ന്ന ഭൂമിയായി കിടക്കും.
താൾ:Malayalam Randam Padapusthakam 1926.pdf/54
ദൃശ്യരൂപം