44 രണ്ടാംപാഠപുസ്തകം. ച്ചാൽ കന്നിമാസത്തിൽ കൊയ്യാം. അതുപോലെ തുലാ മാസത്തിൽ നട്ടാൽ കുംഭത്തിൽ കൊയ്യാം. നെ മൂത്തുവരുമ്പോൾ കുരുവി, അണ്ണാൻ, എലി മുത ലായവ വയലിൽ കടന്നുകൂടി വിളവും അപഹരിക്കാൻ തുട ം. ഈ ഉപദ്രവത്തിനും കൃഷിക്കാർ പ്രതിവിധി ചെയ്യണം. നെല്ല് നല്ല പോലെ മൂത്താൽ വിളവെടുക്കാം (കൊയ്യാം). നിലം കൊയ്യുമ്പോൾ കൊമ്പാർ ഓരോ മൂടും അടിയിൽ നിന്ന് നാലു വിരൽ പൊക്കത്തിൽ അറുത്തെടുക്കുന്നു. അറുത്ത കതിരുകൾ കറ്റകെട്ടി കളത്തിൽ കൊണ്ടു പോയി വട്ടത്തിൽ അടുക്കുന്നു. കറ അടുക്കിയിരിക്കുന്നതിനു് ചൂട് എന്ന് പേർ പറയും. ചൂടിന്റെ ചുറ്റും നടന്നു നോക്കി യാൽ കറിയുടെ മൂടല്ലാതെ ഒന്നും കാണുകയില്ല. ചൂടു് അടുക്കിയതിന്റെ മറുദിവസമോ അതിനടുത്ത ദിവസമോ കൊതുക കാർ വന്ന് ചൂട് അടിക്കുന്നു. ചൂടു് പിരിച്ചു കറകൾ ചെറു കെട്ടുകളായി കെട്ടി തലയ്ക്ക് മീതെ ചുറ്റി നിലത്തു തന്നു. രണ്ടു പ്രാവശ്യം തല്ലു മ്പോൾ അതിലുള്ള നെൽമണികൾ മിക്കതും കൊഴിഞ്ഞു താഴെ വീഴും. പിന്നെ ആ കറകൾ പ്രത്യേകം അടുക്കിവെ യ്ക്കും. ഈ അടുക്കുകളിൽനിന്ന് പിന്നീട്, വണ്ണം കുറഞ്ഞു നീളം കൂടിയ വടികൊണ്ടടിച്ച്, ശേഷിച്ചിരിക്കുന്ന മണി കളും തിഞ്ഞെടുക്കും. കന്നുകാലികളെക്കൊണ്ടു ചവിട്ടിച്ചും ശേഷിച്ച നെല്ല് ഉതിക്കാറുണ്ടു്. ഇങ്ങനെ കിട്ടുന്ന നെ വീശി പതിരു കളയണം. പിന്നീട് നല്ല പോലെ ഉണക്കി നനവു തട്ടാത്ത ദിക്കിൽ ഇട്ട് സൂക്ഷിക്കണം. ഉണക്കു് കുറഞ്ഞാൽ നെ ചീത്തയായി. പോകും. ഒരു കൊല്ലമോ കുറഞ്ഞത് ഏഴെട്ട് മാസമോ കഴിയാതെ നെല്ല് അരിയാക്കി ഉണ്ണാൻ നന്നല്ല. നെല്ലിൻ അരി ഉണ്ടാൽ വേഗം ദഹിക്കയില്ല.
താൾ:Malayalam Randam Padapusthakam 1926.pdf/46
ദൃശ്യരൂപം