43 നെല്ലു കിളിർത്തു വരുമ്പോൾ നോക്കിയാൽ സാധാരണ പുല്ലു മുളക്കുന്നു എന്ന തോന്നുകയുള്ളൂ. മുളച്ചാൽ കുറേ ദിവസം നല്ല പോലെ കായണം. കായ് കഴിയുന്നതോടു കൂടി ആവശ്യമുള്ള വെള്ളം കയറി നിറുത്തണം. ഇത്രയും ആയാൽ ഓരോ മൂടും മുറയ്ക്ക് വളരും. ഇങ്ങനെ രണ്ടാഴ്ച യോളം കഴിയുമ്പോൾ കള പറിച്ചു കളയണം. കള പറി ച്ചില്ലെങ്കിൽ അത് നെല്ലിനു ചെല്ലേണ്ടുന്ന ഉരം അപഹരി ച്ചുകളയും. ചില വയലുകളിൽ രണ്ടും മൂന്നും പ്രാവശ്യം കള പറിയേണ്ടിവരും. ഞാറിന്റെ ചുവട്ടിൽ വെള്ളം എപ്പോഴും കെട്ടിനിൽക്കണം. ഉണങ്ങിപ്പോകും. വെള്ളം വറ്റിയാൽ വയൽ മൂന്നു മാസം കഴിയുമ്പോൾ നെല്ലിനു കതിർ വരും. ആ സമയം മഴയുണ്ടായിരുന്നാൽ കൃഷിയ്ക്കു ദോഷമാണ്. കതിരുകളിൽ പുഴുക്കളും ഏഴിയൻ മുതലായ ശലഭങ്ങളും വീഴാതെ സൂക്ഷിക്കണം. പുഴുക്കളോ ഏഴിയനോ വന്നു കൂടിയാൽ കതിരെല്ലാം (പതിർ) ചാവി ആയിപ്പോകും. ഒന്നിലും അരി കാണുകയില്ല. ഇവ കതിരിനകത്തുള്ള പാൽ കുടിച്ചു കളയുന്നതിനാലത്രേ കതിരിൽ അരി പോകുന്നതു് ഇല്ലാതെ കതിരും വന്നുകഴിഞ്ഞാലും വയലിൽ വെള്ളത്തിനു് കുറ വരരുത്. നെൽമണികൾ മൂത്ത് പഴുക്കുന്നതു വരെ വെ ള്ളം ഉണ്ടായിരിക്കണം. നല്ല ഭൂമിയിൽ ഞാൻ ഏകദേശം നാലടിവരെ ഉയരത്തിൽ വളരും. നെല്ലിനു് വിളവു് രണ്ടു മാസത്തിലധികം ഉണ്ട്. ഞാൻ നല്ല പോലെ പൊടിച്ചു വളർന്നുവരുന്ന നിലവും, വിളഞ്ഞു പഴുത്ത് നില്കുന്ന നില വും കാഴ്ചയ്ക്ക് വളരെ ഭംഗിയുള്ളതാകുന്നു. കണ്ണെത്തുന്നിട താളം ഭൂമി ഒന്നുപോലെ പച്ചനിറമായി കിടക്കുന്നതു് കണ്ടാൽ കണ്ണിനു് കുളുർമ തോന്നും. മേടമാസത്തിൽ വിത
താൾ:Malayalam Randam Padapusthakam 1926.pdf/45
ദൃശ്യരൂപം