Jump to content

താൾ:Malayalam Randam Padapusthakam 1926.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

42 രണ്ടാംപാഠപുസ്തകം. സൂയൻ ഈ മാഹാത്മ്യം കൊണ്ടു് സനെ ഒരു ഈശ്വരനായി വിചാരിച്ചു പോരുന്നവരും ഉണ്ട്. വയൽ. ഈ രാജ്യത്ത് നാം എല്ലാവരും സാധാരണമായി ന്നതു് നെല്ലരിയാണല്ലോ. ആ നെല്ല് എവിടെ ഉണ്ടാകുന്നു എന്നും എങ്ങിനെ ഉണ്ടാകുന്നുവെന്നും അറിവാൻ നിങ്ങൾക്ക് കൗതുകമില്ലയോ ? നെല്ല് ഒരു ധാന്യമാകുന്നു. അതിന്റെ മണികൾ വളരെ ചെറുതായിരിക്കും. ചിലതു നീണ്ടും മറ്റു ചിലതു് കുറെ ഉരു ണ്ടും ഇരിക്കും. നെല്ലിൽ പല തരങ്ങൾ ഉണ്ട്. വെളുത്ത അരി കിട്ടുന്ന നെല്ല്, ചുവന്ന അരി കിട്ടുന്ന നെല്ല് എന്നു രണ്ടു് തരം പ്രധാനങ്ങളാകുന്നു നെല്ലു വിളയുന്ന ഭൂമി, വയൽ, നിലം, കണ്ടം, പാടം എന്നിങ്ങനെ പല പേരുകൾ പറയാറുണ്ടു്. നെല്ലിൻറ വിളവ് ഭൂമിയുടെ സാരത്തേയും, പുറമെ ചേക്കുന്ന ഉരത്തി ൻറ ഗുണത്തേയും, കെട്ടി നില്ക്കുന്ന വെള്ളത്തിന്റെ ഏറ കുറച്ചതിനേയും അനുസരിച്ചിരിക്കും. നിലങ്ങളിൽ ഒന്നും രണ്ടും, ചിലെടത്തു് മൂന്നും തവണ കൃഷി ഇറക്കാറുണ്ടു്. മീനമാസത്തിലുള്ള കഠിനമായ വെ യിൽകൊണ്ടും ഭൂമിയ്ക്ക് നല്ല കായ് തട്ടിക്കഴിഞ്ഞാൽ മേടമാ സത്തിൽ ഉണ്ടാകുന്ന ഇടമഴയോടുകൂടി വയൽ ഉഴുതു ഉരമിട്ട് വിതയ്ക്കാൻ തെയ്യാറാക്കും. വയലിൽ സാധാരണമായി വിളയുന്ന നെല്ലിനെ മുളകെട്ടി പൊടിയിൽ വിതയ്ക്കുന്നു. തുലാമാസത്തിൽ ഞാറ് പിഴുത് നടുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/44&oldid=222978" എന്ന താളിൽനിന്ന് ശേഖരിച്ചത്