41 ഉഗ്രതകൊണ്ടും നമുക്കു് സൂനെ നോക്കാൻ കഴിയുന്നില്ല. എന്നാൽ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും നമുക്ക് സൂനെ നോക്കാൻ കഴിയും. സൂനോ ഭൂമിയോ വലുത് എന്നൊരാൾ ചോദിച്ചാൽ ഭൂമി തന്നെ വലുത് എന്ന് നിങ്ങൾ പറയുമായിരിക്കാം. എന്നാൽ ശാസ്ത്രജ്ഞന്മാർ സൂൻ നമ്മുടെ ഭൂമിയേ കാൾ തുലോം വലുതാണെന്ന് നിശ്ചയിച്ചിരിക്കുന്നു. പിന്നെ എന്താണു് സൂൻ ഇത്ര ചെറുതായി കാണുന്നത്? അത് ഭൂമിയിൽനിന്നു് വളരെ ദൂരത്തിൽ ഇരിക്കുന്നതിനാലാണു്. എന്തുപോലെ എന്നാൽ :- ദൂരെ നില്ക്കുന്ന വൃക്ഷങ്ങളും മറ്റും ചെറുതായി കാണുന്നു; ഒരു ഗോപുരത്തിൻറയോ കുന്നിൻറയോ മുകളിൽനിന്ന് നോക്കുമ്പോൾ താഴെ പോകുന്നവർ വളരെ ചെറുതായി തോന്നും. അടുക്കൽ ചെന്നു നോക്കിയാൽ അതുകളുടെ യഥാർത്ഥമായ വലുപ്പം അറിയാം. ദിവസേന കാലത്തു് സൂമൻ കിഴക്കുദിച്ച് പ്രകാശിക്കു ന്നതും സന്ധ്യയ്ക്ക് നേരെ മറുവശത്ത് അസ്തമിക്കുന്നതും നിങ്ങൾ കണ്ടിരിക്കാം. ഇതുകൊണ്ട് സയന് സഞ്ചാരമു ണ്ടെന്നു് നിങ്ങൾക്ക് തോന്നും. എന്നാൽ അങ്ങനെ അല്ല; നമ്മുടെ ഭൂമിയുടെ സഞ്ചാരം കൊണ്ടാണു് ഈ മാററം ഉണ്ടാവുന്നതു്. ഭൂമി ഒരു പമ്പരം പോലെ തിരിഞ്ഞു കൊ ണ്ടിരിക്കുന്നു. സൂയൻ ഇല്ലാതെ ഇരുന്നാൽ വൃക്ഷങ്ങളോ സസ്യാദി. കളോ ജീവജാലങ്ങളോ യാതൊന്നും തന്നെ ഉണ്ടായിരിക്ക യില്ല. നമുക്ക് ഭൂമിയിൽ വസിക്കാനും കഴിവില്ലാതെ വരും. അസ്തമയ സമയം സൂനെ നോക്കുക: ചുവപ്പ്, മഞ്ഞ, നീലം മുതലായ നിറങ്ങളുള്ള മേഘങ്ങളുടെ ഇടയിൽ കാണുന്ന സൂക്ഷ്മബിംബം എത്ര മനോഹരമായിരിക്കുന്നു.
താൾ:Malayalam Randam Padapusthakam 1926.pdf/43
ദൃശ്യരൂപം