THE GOSPEL OF MATHEW. XXIV.XXV.
വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആകുന്നത് ആരു
൪൬ പോൽ? യജമാനൻ വരുമ്പോൾ ഇപ്രകാരം ചെയ്തു കാണുന്ന ൪൭ ദാസൻ ധന്യൻ തന്നെ. ആമെൻ ഞാൻ നിങ്ങളോടു പറയു
ന്നിതു: അവനെ തന്റെ സകല വസ്തുവിന്മേലും ആക്കി വെ
൪൮ ക്കും; എന്നാൽ ആ ദുഷ്ടദാസൻ എന്റെ കൎത്താവ് വരുവാൻ ൪൯ താമസിക്കുന്നു എന്നു ഹൃദയം കൊണ്ടു ചൊല്ലി, തന്റെ കൂട്ടുദാ
സരെ അടിച്ചു തുടങ്ങി, കുടിയന്മാരോടു കൂടി തിന്നും കുടിച്ചും
൫൦ പോയാൽ, ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത ൫൧ നാഴികെക്കും അവന്റെ യജമാനൻ വന്നു, അവനെ ശകലി
ച്ച് അവനു വേഷധാരികളോടു കൂട പങ്കു കല്പിച്ചാക്കും; അവി ടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. ൨൫. അദ്ധ്യായം.
പത്തു കന്യമാർ, (൧൪) തലന്തുകൾ [ലൂ, ൧ൻ, ൧൨], (൩൧) ന്യായവിധിവൎണ്ണനം.
൧ അപ്പോൾ സ്വൎഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ തങ്ങ
ളുടെ ദീപങ്ങളെ എടുത്തും കൊണ്ടു പുറപ്പെടുന്ന പത്തു കന്യമാ
൨ രോടു സദൃശമാകും. അതിൽ ഐവർ ബുദ്ധിയുള്ളവരും, ഐ ൩ വർ മൂഢരുമായിരുന്നു; മൂഢരായവൻ തങ്ങളുടെ ദീപങ്ങളെ എ ൪ ടുക്കമ്പോൾ, എണ്ണ കൂടെ കൊണ്ടുവന്നില്ല; ബുദ്ധിയുള്ളവരൊ
തങ്ങളുടെ ദീപങ്ങളോടും കൂടെ പാത്രങ്ങളിൽ എണ്ണയും കൊണ്ടു
൫ വന്നു. പിന്നെ മണവാളൻ താമസിക്കുമ്പോൾ, എല്ലാവരും നി ൬ ദ്രാമയക്കമുണ്ടായി ഉറങ്ങി. പാതിരാത്രിക്കൊ: ഇതാ മണവാളൻ!
എന്നും, അവനെ എതിരേല്പാൻ പുറപ്പെടുവിൻ! എന്നും കൂക്കൽ
൭ ഉണ്ടായി; അപ്പോൾ എല്ലാകന്യകമാരും എഴുനീറ്റു, തങ്ങളുടെ ദീപ ൮ ങ്ങളെ തെളിയിച്ചു, എന്നാറെ, മൂഢർ ബുദ്ധിയുള്ളവരോടു: ഞ
ങ്ങളുടെ ദീപങ്ങൾ കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണ
൯ യിൽനിന്നു ഞങ്ങൾക്കു തരുവിൻ എന്ന് പറഞ്ഞു. ബുദ്ധിയു
ള്ളവർ ഉത്തരം പറഞ്ഞിതു: എന്നാൽ പക്ഷെ ഞങ്ങൾക്കും നി ങ്ങൾക്കും പോരാതെ ചമയും; അല്ല, വില്ക്കുന്നവരുടെ അടുക്കെ
൧൦ ചെന്നു, നിങ്ങൾക്കായി കൊള്ളുവിൻ. എന്നാറെ, അവർ കൊ
ള്ളുവാൻ പോകുമ്പോൾ മണവാളൻ വന്നു, ഒരുങ്ങിയിരുന്ന വർ അവനോടു കടി കല്യാണത്തിലേക്ക് പ്രവേശിച്ചു, വാതിൽ
൧൧ അടെക്കപ്പെടുകയും ചെയ്തു. പിന്നെ ശേഷം കന്യമാരും വന്നു:
കൎത്താവെ! കൎത്താവെ! ഞങ്ങൾക്കു തുറക്കുക! എന്നു പറഞ്ഞു. ൬൪
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |