താൾ:Malayalam New Testament complete Gundert 1868.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി. ൨൪. അ.

ത്തിൻ മേഘങ്ങളിന്മേൽ വലിയ ശക്തിയോടും തേജസ്സോടും കൂ ടെ വരുന്നതിനെ കാണും (ദാനി.൭.൧൩) അവൻ തന്റെ ദൂത ൩൧ രെ മഹാ കാഹളധ്നിയോടുംകൂടെ അയക്കും; അവരും അവൻ തെരിഞ്ഞെടുത്തവരെ വാനങ്ങളുടെ അറുതിമുതൽ അറുതിവരേ യും നാലു കാറ്റുകളിൽനിന്നും കൂട്ടിച്ചേൎക്കും

എന്നാൽ അത്തിയിൽ നിന്ന് ഉപമയെ ഗ്രഹിപ്പിൻ; അതി ൩൨ ന്റെ കൊമ്പ് ഇളതായി ഇലകളെ തഴെപ്പിക്കുമ്പോൾ, വേ നിൽ അടുത്തത് എന്ന് അറിയുന്നുവല്ലൊ. അപ്രകാരം നി ൩൩ ങ്ങൾ ഇവ ഒക്കെയും കാണുമ്പോൾ, (അവൻ) അടുക്കെ വാതു ക്കൽ തന്നെ ആകുന്നു എന്ന് അറിഞ്ഞു കൊൾവിൻ. ആമെൻ ൩൪ ഞാൻ നിങ്ങളോട് പറയുന്നിതു: ഇവ ഒക്കയും ഉണ്ടാകുവോള ത്തിന്ന് ഈ തലമുറ ഒഴിഞ്ഞുപോകയില്ല; വാനവും ഭൂമിയും ൩൫ ഒഴിഞ്ഞുപോകും; എന്റെ വചനങ്ങൾ ഒഴിഞ്ഞു പോകയില്ല താനും. ആ നാളും നാഴികയും സംബന്ധിച്ചൊ എൻ പിതാവ് ൩൬ തന്നെ അല്ലാതെ, ആരെങ്കിലും സ്വൎഗ്ഗങ്ങളിലെ ദൂതരും അറിയു ന്നില്ല. എങ്കിലൊ നോഹയുടെ ദിവസങ്ങൾ ഏതുപ്രകാരം അ ൩൭ പ്രകാരം തന്നെ മനുഷ്യപുത്രന്റെ വരവും ആകും; എങ്ങിനെ ൩൮ എന്നാൽ ജലപ്രളയത്തിൻ മുമ്പെ ഉള്ള നാളുകളിൽ നോഹ പെട്ടകത്തിൽ കടന്ന നാൾവരെ അവൻ തിന്നും കുടിച്ചും കെട്ടി യും കെട്ടിച്ചും കൊണ്ടിരുന്നു. ജലപ്രളയം വന്ന് എല്ലാവരേയും ൩൯ നീക്കവോളത്തേക്കു, ബോധിക്കാതെ പാൎത്തപ്രകാരം തന്നെ മനുഷ്യപുത്രന്റെ വരവും ആകും. അന്ന് ഇരുവർ വയലിൽ ൪൦ ഇരിക്കും, ഒരുത്തൻ കൈകൊള്ളപ്പെടും, ഒരുത്തൻ കൈവിടപ്പെ ടും ഇരുവർ തിരിക്കല്ലില് അരെച്ചു കൊള്ളുന്നതിൽ ഒരുത്തി ൪൧ കൈക്കൊള്ളപ്പെടും, ഒരുത്തി വിടപ്പെടും. ആകയാൽ നിങ്ങളുടെ ൪൨ കൎത്താവ് വരുന്ന ദിവസം ഇന്നത് എന്ന് അറിയായ്കകൊണ്ട് ഉണൎന്നുകൊൾവിൻ. കള്ളൻ വരുന്ന യാമം ഇന്നത് എന്നു വീ ൪൩ ട്ടുടയൻ അറിഞ്ഞു എങ്കിൽ അവൻ ഉണരുകയും തന്റെ വീ ട്ടിൽ തുരക്കുന്നതിന്ന് ഇടകൊടുക്കായ്കയും ചെയ്യുമായിരുന്നു എ ന്നുള്ളത് അറിവിൻ. ആകയാൽ മനുഷ്യപുത്ര നിങ്ങൾക്ക് ൪൪ തോന്നാത്ത നാഴികയിൽ വരുന്നതു കൊണ്ടു നിങ്ങളും ഒരുങ്ങി ചമവിൻ.

എന്നാൽ യജമാനൻ തന്റെ വീട്ടുകാൎക്കു തത്സമയത്തു ഭക്ഷ ൪൫ ണം കൊടുക്കേണ്ടതിന്ന് ആ കൂട്ടത്തിന്മേൽ ആക്കി വെച്ചൊരു

                               ൬൩




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/73&oldid=164156" എന്ന താളിൽനിന്ന് ശേഖരിച്ചത്