താൾ:Malayalam New Testament complete Gundert 1868.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി.൨൩.അ നിങ്ങൾ മനുഷ്യൎക്കു സ്വൎഗ്ഗരാജ്യത്തെ അടെച്ചു വെക്കുന്നതു കൊണ്ടു നിങ്ങൾക്ക് ഹാ കഷ്ടം! നിങ്ങൾ പ്രവേശിക്കുന്നില്ലല്ലൊ; പ്രവേശിക്കുന്നവരെ അകമ്പൂകുവാൻ വിടുന്നതും ഇല്ല. ശാ ൧൪ സ്ത്രികളും പറീശരുമായുള്ള വേഷധാരികളെ! നിങ്ങൾ വിധവ മാരുടെ വീടുകളെ ഉപായത്താൽ നീളെ പ്രാൎത്ഥിച്ചുംകൊണ്ടു മിഴു ങ്ങുന്നതിനാൽ നിങ്ങൾക്ക് ഹാ കഷ്ടം! ഇതുഹേതുവായി പൂൎണ്ണ തര ശിക്ഷാവിധിയും ലഭിക്കും. ശാസ്ത്രികളും പറിശന്മാരുമായുള്ള ൧൫ വേഷധാരികളെ! നിങ്ങൾ ഒരുത്തനെ മതക്കാരനാക്കുവാൻ കട ലും ഭൂമിയും സഞ്ചരിക്കുന്നു: അങ്ങിനെ ആയാൽ അവ നെ നിങ്ങളിലും ഇരട്ടിച്ച നരകപുത്രനാക്കുന്നു, എന്നതുകൊണ്ടു നിങ്ങൾക്ക് ഹാ കഷ്ടം! (ദേവ) മന്ദിരത്താണെ പറഞ്ഞാൽ ൧൬ ഏതും ഇല്ല എന്നും, മന്ദിരസ്വൎണ്ണത്താണ സത്യം ചെയ്താൽ അവൻ കടക്കാരനാകുന്നു, എന്നും പറഞ്ഞുംകൊള്ളുന്ന കുരുടരാ യ വഴികാട്ിടകളെ നിങ്ങൾക്ക് ഹാ കഷ്ടം! മൂഢരും കുരുടരുമായു ൧൭ ള്ളോരെ! ഏതുപോൽ വലിയത്? സ്വൎണ്ണമൊ സ്വൎണ്ണത്തെ വിശുദ്ധീകരിക്കുന്ന മന്ദിരമൊ? പിന്നെ ബലിപീഠത്താണയി ൧൮ ട്ടാലും ഏതും ഇല്ല; അതിന്മേലെ കാഴ്ചയാണ സത്യം ചെയ്താലൊ, അവൻ കടക്കാരനാകുന്നു, എന്നും (പറയുന്നു). മൂഢരും കുരുടരു ൧൯ മായുള്ളോരെ! ഏതുപോൽ വലിയതു? കാഴ്ചയോ, കാഴ്ചയെ വി ശുദ്ധീകരിക്കുന്ന പീഠമൊ? എന്നാൽ ബലിപീഠത്താണ ആർ ൨൦ ചൊല്ലിയാലും അതിനെയും അതിന്മേലുള്ള സകലത്തെയും ആ ണയിടുന്നു. മന്ദിരത്താണ ആർ ചൊല്ലിയാലും അതിനേയും ൨൧ അതിൽ അധിവസിച്ചവനെയും ആണയിടുന്നു; സ്വൎഗ്ഗത്താ ൨൨ ണ ആർ ചൊല്ലിയാലും ദൈവത്തിന്റെ സിംഹാസനത്തെ യും അതിൽ ഇരിക്കുന്നവരേയും ആണയിടുന്നു. തൃത്താവ് ൨൩ തുളസി ചീരകം ഇവററിൽ പതാരം കൊടുത്തും ന്യായം, കനിവു, വിശ്വാസം ഇങ്ങിനെ ധൎമ്മത്തിൽ ഘനം ഏറിയവറെറ ത്യജി ച്ചും കളകയാൽ ശാസ്ത്രികളും പറിശന്മാരുമായുള്ള വേഷധാരികളെ നിങ്ങൾക്ക് ഹാ കഷ്ടം! ഇവ ചെയ്കയും അവ ത്യജിക്കാതെ ഇരി ക്കയും വേണ്ടിയതുതാനും. കൊതു അരിച്ചെടുത്തും ഒട്ടകം കുടിച്ചും ൨൪ കളയുന്ന കുരുടരായ വഴികാട്ടികളെ! കിണ്ടികിണ്ണങ്ങളുടെ അക ൨൫ ത്തു കവൎച്ചയും പുളെപ്പും നിറഞ്ഞിട്ടും അവററിലേ പുറത്തെ വെടിപ്പാക്കിക്കൊള്ളുന്ന ശാസ്ത്രികളും പറിശന്മാരുമായുള്ള വേഷ ധാരികളെ നിങ്ങൾക്ക് ഹാ കഷ്ടം! കുരുടനായ പറീശനെ! ൨൬

              ൫൯
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/69&oldid=164151" എന്ന താളിൽനിന്ന് ശേഖരിച്ചത്