THE GOSPEL OF MATHEW.XXIII. ൪൬ ചൊല്ലിയാൽ, അവന്റെ പുത്രൻ ആകുന്നത് എങ്ങിനെ? എ
ന്നാറെ, അവനോട് ഉത്തരം പറവാൻ ആൎക്കും കഴിഞ്ഞില്ല; ആ ദിവസം മുതല്ക്ക് ആരും അവനോട് ചോദിപ്പാൻ തുനി ഞ്ഞതും ഇല്ല.
൨൩. അദ്ധ്യായം. പറീശശാസ്ത്രികളെ ആക്ഷേപിച്ചതും [മാ.൧൨,൨൮ ലൂ.൨൦, ൪൨], (൧൩) എട്ടു ധിക്കാരങ്ങളാൽ ശപിച്ചതും [ലൂ. ൧൧,൩൯.], (൩൭) യരുശലേമെ ചൊല്ലി വിലപിച്ചതും [ലൂ. ൧൩,൩൪.]
൧ അനന്തരം യേശു പുരുഷാരങ്ങളോടും തന്റെ ശിഷ്യന്മാരോ ൨ ടും പറഞ്ഞിതു: മോശെ പീഠത്തിന്മേൽ ശാസ്ത്രികളും പറീശന്മാ ൩ രും കുത്തിയിരിക്കുന്നു. അതുകൊണ്ടു (പ്രമാണിക്കേണം എന്ന്)
അവർ നിങ്ങളോട് പറയുന്നത് ഒക്കെയും ചെയ്തു പ്രമാണിച്ചു കൊൾവിൻ; അവരുടെ ക്രിയകളിൻപ്രകാരം ചെയ്യൊല്ലാ താ
൪ നും; അവർ പറകയല്ലാതെ, ചെയ്യുന്നില്ല സ്പഷ്ടം. അവൻ എ
ടുപ്പാൻ ഞെരുക്കമായ ഘനമുള്ള ചുമടുകളെ കെട്ടി, മനഷ്യരു ടെ തോളുകളിൽ വെക്കുന്നു; തങ്ങളുടെ വിരൽ കൊണ്ടെങ്കിലും
൫ അവ ഇളക്കുവാൻ മനസ്സും ഇല്ല. പിന്നെ അവരുടെ ക്രിയ
കളെല്ലാം മനുഷ്യരാൽ കാണപ്പെടേണ്ടതിന്നത്രെ ചെയ്യുന്നത്; തങ്ങളുടെ മന്ത്രപ്പട്ടകളെ വീതിയാക്കി, വസ്ത്രങ്ങളുടെ തൊങ്കലുക
൬ ളെ നീട്ടി വെക്കുന്നു. അത്താഴങ്ങളിൽ പ്രധാനസ്ഥത്തേയും, ൭ പള്ളികളിൽ മുഖ്യാസനങ്ങളേയും, അങ്ങാടികളിൽ വന്ദനങ്ങളെ
യും, മനുഷ്യരാൽ (എൻ ഗരൊ) റബ്ബീ റബ്ബീ എന്നു വിളിക്ക
൮ പ്പെടുന്നതിനേയും സ്നേഹിക്കുന്നു. നിങ്ങളോ റബ്ബീ എന്നു നാ
മം ഏല്ക്കരുത്! കാരണം നിങ്ങളുടെ ഗുരു ഒരുവൻ (കൃസ്ത്യൻ)
൯ അത്രെ; നിങ്ങളോ എല്ലാവരും സഹോദരർ ആകുന്നു. ഭൂമിയിൽ
ആരേയും നിങ്ങളുടെ പിതാവെന്നു വിളിക്കയും അരുത്; ഒരുത്ത
൧൦ നല്ലൊ നിങ്ങളുടെ പിതാവ്, സ്വൎഗ്ഗസ്ഥൻ തന്നെ. നായകർ
എന്ന പേരിനേയും ഏല്ക്കരുത്; ഏകനായ ക്രിസ്തനല്ലൊ നി
൧൧ ങ്ങൾക്ക് നായകൻ ആകുന്നു; നിങ്ങളിൽ ഏറ്റം വലിയവൻ ൧൨ നിങ്ങളുടെ ശുശ്രൂഷക്കാരനാകും (൨൦, ൨൬) പിന്നെ തന്നെ
ത്താൻ ഉയൎത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താ ഴ്ത്തുന്നവൻ എല്ലാം ഉയൎത്തപ്പെടും.
൧൩ അല്ലയോ ശാസ്ത്രികളും പറീശരുമായുള്ള വേഷധാരികളെ!
൫൮
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |