താൾ:Malayalam New Testament complete Gundert 1868.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മത്തായി.൨.൨.അ. യ്കയാൾ സ്വഭാൎ‌യ്യയെ തന്റെ സഹോദരനു വിട്ടേച്ചു പോയി. രണ്ടാമനും മൂന്നാമനും ഏഴുവർ തികവോളവും അപ്രകാരം ത ൨൬ ന്നെ. എല്ലാവരുടെ ശേഷമൊ സ്ത്രീയും മരിച്ചു; എന്നാൽ പു ൨൭ നരുത്ഥാനത്തിൽ അവൾ ആ ഏഴുവരിൽ ആൎക്കു ഭാൎ‌യ്യ ആകും; എല്ലാവൎക്കും ഉണ്ടായിരുന്നുവല്ലൊ? എന്നതിന്നു യേശു ഉത്തരം ൨൮ ചൊല്ലിയതു: നിങ്ങൾ തിരുവെഴുത്തുകളേയും ദൈവശക്തിയേ ൨൯ യും അറിയായ്കകൊണ്ടു തെറ്റി ഉഴലുന്നു. പുനരുത്ഥാനത്തിൽ ൩൦ ആകട്ടെ, കെട്ടുകയും കെട്ടിക്കയും ചെയ്യുമാറില്ല; സ്വൎഗ്ഗത്തിലെ ദൈവദൂതരോട് ഒക്കുകെ ഉള്ളു. മരിച്ചവരുടെ പുനരുത്ഥാനം എ ൩൧ ങ്കിലൊ ദൈദവം നിങ്ങളോട് (൨.മോ.൩,൬.) ഞാൻ അബ്രഹാം ൩൨ ഇഹ്ശാക്ക് യാക്കോബ് എന്നവരുടെ ദൈവം എന്നു മൊഴിഞ്ഞ തു വായിച്ചില്ലയൊ? ദൈവം ചത്തവൎക്കല്ല, ജീവനുള്ളവൎക്കെത്രെ ദൈവമാകുന്നു. എന്നതു പുരുഷാരങ്ങൾ കേട്ട് അവന്റെ ഉ ൩൩ പദേശം നിമിത്തം വിസ്മയിച്ചു നിന്നു.

ചദൂക്യൎക്ക് വായടച്ചു വെച്ചപ്രകാരം പറീശർ കേട്ടാറെ, ഒ ൩൪ ന്നിച്ചുകൂടി- അവരിൽ ഒരു വൈദികൻ അവനെ പരീക്ഷി ൩൫ ച്ചു, ഗുരോ, ധൎമ്മശാസ്ത്രത്തിൽ എങ്ങിനത്തെ കല്പന വലിയത്? ൩൬ എന്നു ചോദിച്ചു. ആയവനോട് അവൻ പറഞ്ഞിതു: (൫ മോ. ൩൭ ൬,൫) നിന്റെ ദൈവമായ യഹോവയെ നിന്റെ പൂൎണ്ണഹൃ ദയത്തോടും, പൂൎണ്ണമനസ്സോടും സൎവ്വശക്തിയോടും സ്നേഹിക്ക, എന്നുള്ളത് വലുതും ഒന്നാമതുമായ കല്പന തന്നെ. രണ്ടാമത് ൩൮ ഒന്ന് അതിനോട് സമമാകുന്നു (൩.മോ. ൧൯, ൧൮.) നിന്റെ ൩൯ കൂട്ടുകാരനെ നിന്നെ പോലെ തന്നെ സ്നേഹിക്ക എന്നുള്ളതത്രെ. ഈ രണ്ടു കല്പനകളിലും സകലധൎമ്മവും പ്രവാചകരും അട ൪൦ ങ്ങിക്കിടക്കുന്നു.

      പിന്നെ പറീശന്മാർ ഒരുമിച്ചിരിക്കുമ്പോൾ, യേശു അവ            ൪൧

രോടു: മശീഹാ വിഷയമായി നിങ്ങൾക്ക് എന്തു തോന്നുന്നു? ൪൨ അവർ ആരുടെ പുത്രൻ? എന്നു ചോദിച്ചതിന്നു: ദാവിദിന്റെ എന്ന് അവർ പറഞ്ഞു. അവരോട് അവൻ പറയുന്നു: പിന്നെ ൪൩ ദാവിദ് ആത്മാവിലായി അവനെ കൎത്താവ് എന്നു വിളിക്കുന്ന ത് എങ്ങിനെ? (സങ്കീ.൧൧൦, ൧.) യഹോവ എന്റെ കൎത്താ ൪൪ വോട് അരുളിചെയ്തിതു; ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളത്തേക്ക് എന്റെ വലതു ഭാഗത്ത് ഇരിക്ക എ ന്നുണ്ടല്ലൊ. അതുകൊണ്ട് ദാവിദ് അവനെ കൎത്താവ് എന്നു ൪൫

                             ൫൭




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/67&oldid=164149" എന്ന താളിൽനിന്ന് ശേഖരിച്ചത്