താൾ:Malayalam New Testament complete Gundert 1868.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


THE GOSPEL OF MATTHEW. XXIII.

കിണ്ടികിണ്ണങ്ങളുടെ പുറവും വെടിപ്പാകേണ്ടതിന്നു മുമ്പെ അവറ്റിൻ അകത്തെ വെടിപ്പാക്കുക! ൨൭ പുറമെ അഴകായി ശോഭിച്ചിട്ടും അകമെ ചത്തവരുടെ അസ്ഥികളും സകല അശുദ്ധിയും നിറഞ്ഞുള്ളവയായി വെള്ള തേച്ചിട്ട ശവക്കുഴികളോടു നിങ്ങൾ ഒക്കുന്നതു കൊണ്ടു ശാസ്ത്രികളും പറീശരുമായുള്ള വേഷധാരികളെ നിങ്ങൾക്ക് ഹാ കഷ്ടം! ൨൮ നിങ്ങളും മനുഷ്യൎക്ക് പുറമെ നീതിമാന്മാർ എന്നു തോന്നീട്ടും അകമെ വ്യാജവും അധൎമ്മവും നിറഞ്ഞുള്ളവർ ആകുന്നു. ൨൯ പ്രവാചകരുടെ കല്ലറകളെ പണിചെയ്തും നീതിമാന്മാരുടെ തറകളെ അലങ്കരിച്ചും കൊണ്ടു: ൩൦ ഞങ്ങൾ പിതാക്കന്മാരുടെ നാളുകളിൽ ഇരുന്നു എങ്കിൽ പ്രവാചകരുടെ രക്തത്തിൽ അവരോടു കൂട്ടാളികളായിരിക്കുമാറില്ല എന്നു പറയുന്നതു കൊണ്ട് ശാസ്ത്രികളും പറീശരുമായുള്ള വേഷധാരികളെ നിങ്ങൾക്ക് ഹാ കഷ്ടം! ൩൧ എന്നതിനാൽ പ്രവാചകരെ കൊന്നവൎക്കു നിങ്ങൾ മക്കൾ എന്നു നിങ്ങൾക്കു തന്നെ സാക്ഷ്യം ചൊല്ലുന്നുവല്ലൊ. ൩൨ നിങ്ങളുടെ പിതാക്കന്മാരുടെ അളവിനെ നിങ്ങളും പൂരിപ്പിൻ ൩൩ പാമ്പുകളെ! അണലിസന്തതികളെ! നരകവിധിയിൽ: നിന്നു നിങ്ങൾ എങ്ങിനെ തെറ്റിപ്പോകും? ൩൪ അതുകൊണ്ട് ഇതാ! ഞാൻ പ്രവാചകരെയും ഞ്ജാനികളെയും ശാസ്ത്രികളെയും നിങ്ങളുടെ അടുക്കെ അയക്കുന്നു: അതിൽ ചിലരെ നിങ്ങൾ കൊല്ലുകയും ക്രൂശിക്കയും, ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്ക് ആട്ടുകയും ചെയ്യും. ൩൫ നീതിമാനായ ഹാബേലിന്റെ രക്തം മുതൽ നിങ്ങൾ മന്ദിരത്തിനും ബലിപീഠത്തിന്നും നടുവിൽ കൊന്നിട്ടുള്ള ബരക്യാപുത്രനായ ജകൎയ്യയുടെ രക്തം വരെ (൨ നാള, ൨൪, ൨൦.) ഭൂമിമേൽ ഒഴിച്ചുകളയുന്ന നീതിയുള്ള രക്തം എല്ലാം നിങ്ങളുടെ മേൽ വരുവാനായിട്ത്രെ. ൩൬ ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഇത് ഒക്കയും ഈ തലമുറമേൽ വരും.

൩൭ അല്ലയൊ യരുശലേമെ! യരുശലേമെ! പ്രവാചകരെ കൊന്നും നിണക്കായി അയക്കപ്പെട്ടവരെ കല്ലെറിഞ്ഞും കളയുന്നവളെ! ൩൮ ഒരു കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകുകളിൻകീഴിൽ ചേൎത്തുകൊള്ളുന്ന പ്രകാരം തന്നെ നിന്റെ മക്കളെ എത്രവട്ടം ചേൎത്തുകൊൾവാൻ എനിക്ക് മനസ്സായി; എങ്കിലും നിങ്ങൾ മനസ്സായില്ല. ൩൯ കണ്ടാലും, നിങ്ങളുടെ ഭവനം നിങ്ങൾക്ക് പാഴായി വിടപ്പെടും; എങ്ങിനെ എന്നാൽ: കൎത്താവിന്റെ നാമത്തിൽ വരു

൬൦


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/70&oldid=164153" എന്ന താളിൽനിന്ന് ശേഖരിച്ചത്