വെളിപ്പാടു ൧൭. ൧൮. അ. ത്തതും ഇനി അഗാധത്തിൽനിന്നു കരേറി, നാശത്തിലേക്ക് പോകേണ്ടതും ആകുന്നു; ലോകസ്ഥാപനം മുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതെ ഉള്ള ഭൂവാസികൾ മൃഗം ഇരുന്നതും (പിന്നെ) ഇല്ലാത്തതും ഇനി വരുന്നതും കണ്ടിട്ട് അതിശയിക്കും. ജ്ഞാനമുള്ള ബുദ്ധി ഇവിടെ (കാണ്മാൻ) ഉണ്ടു,൯ ഏഴു തലകളും സ്ത്രീ ഇരുന്നു കൊള്ളുന്ന ഏഴു മലകൾ ആകുന്നു.൧൦ ഏഴു രാജാക്കളും ആകുന്നു. (അതിൽ) ഐവർ പെട്ടുപ്പോയി, ഒരുത്തൻ ഉണ്ടു, മറ്റവൻ ഇതുവരെ വന്നില്ല; വന്നാൽ പിന്നെ കുറയ മാത്രം വസിക്കേണ്ടത്:൧൧ ഇരുന്നതും ഇല്ലാത്തതും ആയ മൃഗം താൻ എട്ടാമനും ആകുന്നു, എഴുവരിൽനിന്നു ആകുന്നു, നാശത്തിലേക്ക് പോകുകയും ചെയ്യും.൧൨ നീ കണ്ട പത്തു കൊമ്പുകളോ പത്തു രാജാക്കൾ ആകുന്നു; അവർ രാജ്യം പ്രാപിച്ചില്ല, മൃഗത്തോട് ഒന്നിച്ചു ഒരു നാഴികെക്ക് അധികാരം ലഭിക്കും താനും.൧൩ അവർ ഐക്യമത്യമുള്ളവർ തങ്ങളുടെ ശക്തിയേയും അധികാരത്തെയും മൃഗത്തിന്നു കൊടുക്കുന്നു.൧൪ ഇവർ കുഞ്ഞടിനോട് പോരാടും കൎത്താതികൎത്താവും രാജാധിരാജാവും ആകെകൊണ്ടു, കുഞ്ഞാടായവൻ (താൻ) വിളിച്ചും തെരിഞ്ഞെടുത്തതും ഉള്ള വിശ്വസ്തരുമായി അവരെ ജയിക്കും.൧൫ പിന്നെ അവൻ എന്നോട് പറയുന്നു: വേശ്യ കുത്തിയിരിക്കുന്ന വെള്ളങ്ങൾ നീ കണ്ടതു വംശസമൂഹങ്ങളും ജാതിഭാഷകളും ആകുന്നു.൧൬ പിന്നെ നീ കണ്ടു പത്തു കൊമ്പുകളും മൃഗവും ആയവർ വേശ്യയെ ദ്വേഷിക്കുകയും പാഴാക്കി നഗ്നത വരുത്തുകയും അവളുടെ മംസങ്ങളെ തിന്നുകയും അവളെ തീ കൊടുത്തു ദാഹിപ്പിക്കുകയും ചെയ്യും.൧൭ ദൈവമല്ലൊ അതിന്റെ അഭിപ്രായം ചെയ്പ്പാനും ഏകമായ അഭിപ്രായം നടത്തുവാനും ദേവമൊഴികൾ നിവൎത്തിയാകുവോളത്തേക്ക് തങ്ങളുടെ രാജത്വത്തെ മൃഗത്തിന്നു കൊടുപ്പാനും അവരുടെ ഹൃദയങ്ങളിൽ തോന്നിച്ചതു.൧൮ നീ കണ്ട സ്ത്രീയോ ഭൂമിയുടെ രാജക്കളിൽ രാജത്വമുള്ള മഹനഗരമത്രെ.
൧൮. അദ്ധ്യായം. ബാബേലിന്റെ നാശത്തെ അറിയിക്കുന്നതു.
൧ അനന്തരം ഞാൻ വലിയ അധികാരമുള്ള മറ്റൊരു ദൂതൻ സ്വൎഗത്തിൽനിന്ന് ഇറങ്ങുന്നത് കണ്ടു, അവന്റെ തേജസ്സി
൬൦൩
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |