താൾ:Malayalam New Testament complete Gundert 1868.pdf/632

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                   REVELATION XVIII.

ന്നാൽ ഭൂമി പ്രേകാശിക്കുകയും ചെയ്തു.൨ അവൻ മഹാശബ്ദത്തോടെ ഉറക്കെ ആൎത്തു പറഞ്ഞു: മഹാ ബാബേൽ വീണു വീണു (൧൪, ൮) ഭൂതങ്ങളുടെ പാൎപ്പിടവും എല്ലാ അശുദ്ധാത്മാവിൻ കാവലും അറക്കെത്തക്ക അശുദ്ധ പക്ഷികൾക്ക് ഒക്കവേ തടവുമായീൎന്നു.൩ കാരണം അവളുടെ പുലയാട്ടിൻ ക്രോധമദ്യത്തിൽനിന്നു സകല ജാതികളും കുടിച്ചു ഭൂമിയിലെ രാജാക്കൾ അവളോട്‌ പുലയാടി ഭൂമിയിലെ വ്യാപാരികൾ അവളുടെ പുളിപ്പിന്റെ വമ്പിനാൽ സമ്പത്തുണ്ടാക്കി.൪ ഞാൻ വേറൊരു ശബ്ദം സ്വൎഗതിൽനിന്നു പറഞ്ഞു കേട്ടിതു: (യിറ. ൫൧, ൪൫) എൻ ജനമായുള്ളോരെ! അവളിൽനിന്നു പുറപ്പെട്ടു പോരുവിൻ; അവളുടെ പാപങ്ങളിൽ കൂട്ടാളികളായിട്ടു തൽബാധകളിൽ (ചിലതു) കൊള്ളായിപ്പാൻ തന്നെ.൫ അവളുടെ പാപങ്ങളല്ലോ വാനോളം കുന്നിച്ച് എത്തി അവളുടെ അതിക്രമങ്ങളെ ദൈവം ഓൎത്തും ഇരിക്കുന്നു.൬ അവൾ ആചരിച്ച പ്രകാരം അവളോട്‌ പ്രതിയായിട്ട് ആചരിപ്പിൻ (യിറ. ൫൨, ൧൫) അവളുടെ ക്രിയകൾക്കടുത്തത് ഇരട്ടിച്ചു കൊടുപ്പിൻ; അവൾ കലക്കിയ പാനപാത്രത്തിൽ അവൾക്ക് ഇരട്ടി പകരുവിൻ; അവൾ തനിക്ക് തേജസ്സു കൂട്ടി പുളച്ചെടുത്തോളം അവൾക്കു പീഡയും ഖേദവും കൊടുപ്പിൻ.൭ ഞാൻ രാജ്ഞിയായി അമൎന്നിരിക്കുന്നു വിധവയാകയില്ല, ഖേദം കാണ്കയില്ല എന്നവൾ ഹൃദയം കൊണ്ടു പറയുന്നത് നിമിത്തം,൮ ഒരു നാളിൽ മരണം, ഖേദം, ക്ഷാമം ഈ ബാധകൾ അവൾക്ക് വരും; അവൾ തീയിൽ ചുട്ടുപൊകയുമാം; അവൾക്കു ന്യായം വിധിച്ച കൎത്താവു ഊക്കനാകുന്നു സത്യം.൯ അവളോടു പുലയാടി പുളച്ചുള്ള രാജാക്കൾ അവളുടെ പീഡനിമിത്തം ഭയപ്പെട്ടു. ദൂരവെ നിന്നു അവളുടെ ദഹനത്തിൻ പുകയെ കാണുമ്പോൾ, അവളെ ചൊല്ലികരഞ്ഞും തൊഴിച്ചും കൊണ്ടു,൧൦ അയ്യൊ അയ്യൊ ബാബേൽ എന്നാ മഹാ നഗരം ഉറപ്പേറിയ പട്ടണം ഒരു നാഴികയിൽ നിന്റെ ന്യായ വിധി വന്നുവല്ലൊ എന്ന് പറയും.൧൧ ഭൂമിയിലെ വ്യാപാരികൾ തങ്ങളുടെ ചരക്ക് ഇനി ആരും വാങ്ങുന്നില്ല എന്നിട്ട് അവളെ ചൊല്ലി കരഞ്ഞു ഖേദിക്കുന്നു.൧൨ പൊൻ, വെള്ളി, രത്നം, മുത്തു, നേരിയ തുണി, ധൂമ്രവസ്ത്രം, പട്ട്, അരക്കുചേല തുടങ്ങിയ ചരക്കും ചന്ദനത്തരങ്ങൾ എല്ലാം ആനക്കൊമ്പിൻ പണി വിലയേറിയ മരം ചെമ്പ്, ഇരുമ്പ്, കുമ്മായക്കല്ല ഇവറ്റാലെ ഓരോരൊ

                                ൬൦൪

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/632&oldid=164117" എന്ന താളിൽനിന്ന് ശേഖരിച്ചത്