താൾ:Malayalam New Testament complete Gundert 1868.pdf/630

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

REVELATION XVII. മഹാ നഗരം മൂന്നംശമായി തിരിഞ്ഞു ജാതികളുടെ പട്ടണങ്ങളും വീണു, ദേവകോപത്തിന്റെ ക്രോധമദ്യമുള്ള പത്രം അവൾക്ക് കൊടുക്കേണ്ടതിന്നു മഹതിയായ ബാബെലിന്റെ ഓൎമ്മ ദൈവതിനുമുമ്പിൽ വരികയും ചെയ്തു.൨൦ സകല ദ്വീപും മണ്ടിപ്പോയി, മലകൾ ഇനി കാണ്മാറും ഇല്ല.൨൧ താലന്തോളം കനത്തിൽ വലിയ കന്മഴ വാനത്തിൽനിന്നു മനുഷ്യരുടെ മേല ഇറങ്ങുന്നു, മനുഷ്യരും കന്മഴയുടെ ബാധ ഏറ്റം വലുതാകകൊണ്ട് ആ ബാധ നിമിത്തം ദൈവത്തെ ദൂഷിക്കയും ചെയ്തു.

                                          ൧൭. അദ്ധ്യായം.
                        ബാബേൽ എന്നവലെയും ആദ്യമൃഗത്തെയും, () വൎണ്ണിച്ചത്.

ഴുകലശങ്ങളുള്ള ദൂതന്മാർ എഴുവരിലും ഒരുവന വന്ന് എന്നോട് ഉരിയാടി: വാ ഏറിയ വെള്ളങ്ങളുടെ മീതെ ഇരിക്കുന്ന മഹാ വേശ്യയുടെ ന്യായവിധിയെ ഞാൻ നിണക്ക് കാണിക്കും.൨ യാതൊരുത്തിയോടു ഭൂമിയിലെ രാജാക്കന്മാർ പുലയാടിയതും യാതൊരുത്തിയുടെ പുലയാട്ടിന്റെ മദ്യത്താൽ ഭൂവാസികൾ മത്തരായിചമഞ്ഞതും ആയവൽ തന്നെ.൩ എന്ന് പറഞ്ഞ് ആത്മാവിൽ എന്നെ മരുഭൂമിയിലേക്ക് കൊണ്ട്പോയി, ഉടനെ ഏഴു തലയും പത്തു കൊമ്പും ഉള്ളതും ആ ദൂഷണനാമങ്ങൾ നിറഞ്ഞതുമായി അരക്കു നിറമുള്ള മൃഗത്തിന്മേൽ ഒരു സ്ത്രീ കരഞ്ഞിരിക്കുന്നത് കണ്ടു.൪ സ്ത്രീ ധൂമ്രവൎണ്ണവും അരക്കു നിറവും ഉള്ളത് ധരിച്ചും പോന്നു രത്നം മുത്തുകളും അണിഞ്ഞും വെറുപ്പുകളാലും തന്റെ പുലയാട്ടിൻ അശുദ്ധികളാലും നിറഞ്ഞുള്ള പൊൻപാത്രം കയ്യിൽ പിടിച്ചും കൊണ്ടിരിക്കുന്നു.൫ മൎമ്മം വേശ്യമാൎക്കും ഭൂമിയുടെ വെറുപ്പകൾക്കും മാതാവായ മഹാ ബാബേൽ എന്നാ നാമം അവളുടെ നെറ്റിമേൽ എഴുതീട്ടും ഉണ്ടു.൬ വിശുദ്ധരുടെ രക്തം കൊണ്ടും യേശു സാക്ഷികളുടെ രക്തം കൊണ്ടും സ്ത്രീ മത്തയായതും കണ്ടു, അവളെ കണ്ടിട്ട് മഹാശ്ചൎ‌യ്യത്താൽ അതിശയിക്കുകയും ചെയ്തു. ൭ പിന്നെ ദൂതൻ എന്നോട് പറഞ്ഞ്, നീ അതിശയിച്ചത് എനൂ ഈ സ്ത്രീയുടെയും അവളെ ചുമന്നു കൊണ്ട് ഏഴു തലയും പത്തു കൊമ്പും ഉള്ള മൃഗത്തിന്റെയും മൎമ്മത്തെ ഞാൻ കേൾപ്പിച്ചു തരാം.൮ നീ കണ്ട മൃഗം ഉണ്ടായിരുന്നതും (ഇപ്പോൾ) ഇല്ലാ

                                                                ൬൦൨





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/630&oldid=164115" എന്ന താളിൽനിന്ന് ശേഖരിച്ചത്