താൾ:Malayalam New Testament complete Gundert 1868.pdf/629

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെളിപ്പാടു ൧൪. ൧൫. അ. ധന്യർ എന്നെഴുതുക; അതെ അവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്നു ഒഴിഞ്ഞു തണുക്കേണ്ടത് അവരുടെ ക്രിയകൾ അവൎക്ക് പിഞ്ചെല്ലുകയും ചെയ്യുന്നു എന്ന് ആത്മാവ് പറയുന്നു. പിന്നെ ഞാൻ കണ്ടിതാ!൧൪ വെളുത്ത മേഘവും മേഘത്തിന്മേൽ ഇരുന്നുകൊണ്ടു, മനുഷ്യപുത്രനു സദൃശ്യനായവനും തന്നെ; അവനു തലമേൽ പൊൻ കിരീടവും കയ്യിൽ മൂൎച്ചയുള്ള അരിവാളും ഉണ്ടു.൧൫ മറ്റൊരു ദൂതൻ ദൈവലയതിങ്കന്നു പുറപ്പെട്ട മേഘത്തിന്മേൽ ഇരിക്കുന്നവനോട് ഭൂമിയിലെ വിളവു ഉണങ്ങിയതിനാൽ കൊയ്ത്തിന്നു നാഴിക വന്നതുകൊണ്ട്, നിന്റെ അരിവാളെ കടത്തി കൊയ്ക എന്ന് മഹാ ശബ്ദത്തോടെ കൂക്കി.൧൩ മേഘത്തിൽ ഇരിക്കുന്നവൻ തന്റെ അരിവാളെ ഭൂമിയിൽ കടത്തി, ഭൂമി കൊയ്യപ്പെടുകയും ചെയ്തു.൧൭ മറ്റൊരു ദൂതൻ താനും മൂൎത്തുള്ളൊര് അരിവാൾ പിടിച്ചുകൊണ്ടു സ്വൎഗത്തിലെ ആലയത്തിൽനിന്നു പുറപ്പെട്ടു.൧൮ അഗ്നിമേൽ അധികാരമുള്ള അന്യദൂതൻ ബലിപീഠത്തിൽനിന്നു പുറപ്പെട്ടു, മൂൎത്തരിവാളുള്ളവനോടു ഭൂമിയിലെ മുന്തിരിങ്ങകൾ പഴുക്കയാൽ, നിന്റെ മൂൎത്തരിവാൾ കടത്തി ആ വള്ളിയുടെ കുലകളെ മൂൎന്നെടുക്ക എന്നതുറക്കെ ആൎത്തു മൊഴിഞ്ഞു.൧൯ ദൂതനും തന്റെ അരിവാളെ ഭൂമിയിൽ കടത്തി ഭൂമിയിലെ മുന്തിരിവള്ളിയിൽനിന്നു മൂൎന്നെടുത്തു, ദൈവകോപത്തിന്റെ വലിയ ചാക്കിൽ ചാടിയിട്ടു.൨൦ ചക്കു നഗരത്തിന്നു പുറത്തു മെതിച്ചു പിഴിഞ്ഞ രക്തം ചക്കിൽനിന്ന് ഒഴുകി കുതിരകുളുടെ കടിവാളങ്ങളോളം ആയിരത്തറുന്നുറ് സ്താദ്യ വഴി ദൂരം (പരക്കുകയും ചെയ്തു).

                                                   ൧൫. അദ്ധ്യായം.

ജയിക്കുന്നവരുടെ സന്തോഷത്തോടെ, () ക്രോധകലശങ്ങളെയും നിറെച്ചു കൊടുത്തതു.ഞാൻ വലുതും അത്ഭുതവുമായ മറ്റൊരു ലക്ഷ്യത്തെ സ്വൎഗത്തിൽ കണ്ടു; ഒടുക്കത്തെ ബാധകൾ എഴുമുള്ള ഏഴു ദൂതന്മാരെ തന്നെ; അവറ്റാൽ ദേവക്രോധം തികഞ്ഞു വന്നു സത്യം.൨ അഗ്നി കലൎന്നുള്ള പളുങ്കുകടല്ക്ക് ഒത്തതും മൃഗത്തോടും തൽപ്രതിമയോടും നാമസംഖ്യയോടും (വെറായി) ജയിക്കുന്നവാൻ ദേവ വീണകൾ പിടിച്ചുകൊണ്ടു, പളുങ്കുകടൽ പുറത്തു നില്ക്കുന്നതും കണ്ടു.൩ ആയവർ ദേവദാസനായ മോശയുടെ പാട്ടും

                                                       ൫൯൯





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/629&oldid=164113" എന്ന താളിൽനിന്ന് ശേഖരിച്ചത്