താൾ:Malayalam New Testament complete Gundert 1868.pdf/628

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

REVELATION XIV. കൾക്കും മൂപ്പന്മാൎക്കും മുമ്പാകെ പുതിയ പട്ടു പാടുന്നു; ഭൂമിയിൽ നിന്നു വീണ്ടുകൊള്ളപ്പെട്ടുള്ള നൂറ്റി നാല്പത്തുനാലയിരവും ഒഴികെ ആ പട്ടു പഠിപ്പാൻ ആൎക്കും കഴിഞ്ഞതുമില്ല; ഇവർ കന്യകളാകയാൽ സ്ത്രീകളോട് മാലിന്യപ്പെടാത്തവർ.൪ ഇവർ കുഞ്ഞാടു ചെല്ലുംതോറും പിഞ്ചെല്ലുന്നവർ, ഇവർ ദൈവത്തിന്നും കുഞ്ഞാടിനും ആദ്യഫലമായി മനുഷ്യരിൽനിന്നു മേടിക്കപ്പെട്ടവർ.൫ അവരുടെ വായിൽ കളവു കാണപ്പെട്ടതും ഇല്ല; അവർ നിഷ്കളങ്കരത്രേ.൬ വേറൊരു ദൂതൻ നടുവാനത്തൂടെ പറക്കുന്നതും കണ്ടു, അവൻ സകല ജാതിഗോത്രഭാഷവംശങ്ങളിലും ഭൂമിസ്ഥന്മാരോട് ഒക്കെയും സുവിശേഷിപ്പാൻ നിത്യ സുവിശേഷം ഉള്ളവനായി ദൈവത്തെ ഭയപ്പെട്ട് അവനു തേജസ്സ് കൊടുപ്പിൻ!൭ അവന്റെ ന്യായവിധിയുടെ നാഴിക വന്നുവല്ലോ, വാനത്തെയും ഭൂമിയെയും കടലെയും നീരുരവകളെയും ഉണ്ടാക്കിയവനെ കുമ്പിടുകയും ചെയ്പിൻ! എന്ന് മഹാ ശബ്ദത്തോടെ പറഞ്ഞും കൊണ്ടിരുന്നു.൮ വേറൊരു ദൂതൻ വഴിയെ വന്നു പറഞ്ഞു: മഹതിയായ ബാബൽ വീണു വീണു (യശ ൨൧, ൯); തന്റെ പുലയാട്ടിന്റെ ക്രോധമദ്യത്തിൽനിന്നു സകല ജാതികളെയും കുടിപ്പിച്ചവൾ തന്നെ (യിറ ൧, ൭). ൯ അവരുടെ പിന്നിൽ മൂന്നാമത്തെ ദൂതൻ വന്നു, മഹാശബ്ദത്തോടെ പറഞ്ഞു, യതൊരുത്തൻ മൃഗത്തെയും തൽപ്രതിമയെയും കുമ്പിട്ടും നെറ്റിമേലൊ കൈമേലൊ കുറിയെ ഇട്ടും കൊണ്ടാൽ.൧൦ അവനും കൂടെ ദൈവകൊപത്തിൻ പാത്രത്തിൽ ഇടകലരാതെ പകൎന്നിട്ടുള്ള ദൈവക്രോധമദ്യത്തിൽനിന്നു കുടിക്കും; വിശുദ്ധ ദൂതന്മാൎക്കും കുഞ്ഞടിനും മുമ്പാകെ അഗ്നിഗന്ധകങ്ങളിൽ പീഡിച്ചു പോകയും ചെയ്യും.൧൧ അവരുടെ പീഡയുടെ പുക യുഗാദിയുഗങ്ങളിലും പൊങ്ങുന്നു (യശ ൩൪, ൧൦) മൃഗത്തെയും തൽപ്രതിമയെയും കുമ്പിട്ടും അതിന്റെ നാമക്കുറിയെ ഇട്ടും കൊള്ളുന്നവൎക്ക് എല്ലാം രാപ്പകലും തണുപ്പ് വരാ.൧൨ ദൈവകല്പ്പനകളെയും യേശുവിശ്വാസത്തെയും കാത്തുകൊള്ളുന്ന വിശുദ്ധരുടെ ക്ഷാന്തി ഇവിടെ (കാണ്മാൻ) ഉണ്ട്. ൧൩ ഞാൻ സ്വൎഗത്തിൽനിന്നു ഒരു ശബ്ദം പറഞ്ഞു കേട്ടത് എന്തെന്നാൽ: കൎത്താവിൽ ചാകുന്ന മൃതന്മാർ ഇന്ന് മുതൽ

                                                           ൫൯൮





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/628&oldid=164112" എന്ന താളിൽനിന്ന് ശേഖരിച്ചത്