REVELATION XIII. ൧൭ ചാടിയ പുഴയെ ഭൂമി വായ്തുറന്നു മിഴുങ്ങകയും ചെയ്തു. സൎപ്പം സ്ത്രീയിൽ കോപം ഭാവിച്ചു അവളുടെ സന്തിയായി ദൈവകല്പ്പനകളെ കാത്തും യേശുസാക്ഷ്യത്തെ പിടിച്ചും കൊള്ളുന്ന ശേഷിപ്പുള്ളവരോട് യുദ്ധം ചെയ്പാൻ പുറപ്പെടുകയും ചെയ്തു.
൧൩.അദ്ധ്യായം.
ശേഷം ക്രിസ്തുസൂക്തങ്ങളായ, (ദാനി.) ലോകസാമ്രാജ്യവും, കള്ള പ്രവാചകനും കാണായതു.
൧ ഞാൻ കടല മണലിന്മേൽ നിന്നുകൊണ്ട്, ഏഴു തലയും പത്തു കൊമ്പുകളും കൊമ്പുകളിന്മേൽ പത്തു രാജമുടികളും തലകളിന്മേൽ ഓരോ ദൂഷണനാമവും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കരേറുന്നത് കണ്ടു.൨ ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും (ദാനി ൭, ൬) കാലുകള കരടിക്കൊത്തതും (൭, ൫) വായി സിംഹമുഖം പോലെയും ആയി; (൭, ൪) അതിന്നു സൎപ്പം തന്റെ ശക്തിയെയും സ്വസിംഹസനത്തെയും വലിയ അധികാരവും കൊടുത്തു.൩ അതിന് തലകളിൽ ഒന്ന് മരണത്തിന്നായി അറുക്കപ്പെട്ടതും (കണ്ടു); അതിന്റെ മരണമുറിവ് പൊറുത്തുപോയി; സൎവ്വ ഭൂമിയും മൃഗത്തെ അത്ഭുതപ്പെട്ടു പിഞ്ചെന്നു.൪ മൃഗത്തിന്ന് അധികാരം കൊടുക്കയാൽ സൎപ്പത്തെ കുമ്പിട്ടു. മൃഗത്തിന്ന് ആർ തുല്യൻ അതിനോട് പോരാടുവാൻ ആൎക്കു കഴിയും എന്ന് ചൊല്ലി, മൃഗത്തെയും കുമ്പിടുകയും ചെയ്തു.൫ വമ്പുകളും ദൂഷണങ്ങളും ഉരെക്കുന്ന വായി അതിന്നു കൊടുക്കപ്പെട്ടു; നാല്പത്തുരണ്ടു മാസം വരെ പ്രവൎത്തിപ്പാൻ അധികാരവും നല്കപ്പെട്ടു.൬ അത് ദൈവത്തിൻ കൂടാരത്തെയും സ്വൎഗത്തിൽ കുടിയിരിക്കുന്നവരെയും ദൂഷിപ്പാൻ ദൈവദൂഷണങ്ങൾക്കായി തന്റെ വായിതുറന്നു.൭ വിശുദ്ധരോട് യുദ്ധം ചെയ്ത് അവരെ ജയിപ്പാനും നല്കപ്പെട്ടു, സകല ഗോത്രഭാഷജാതികളിന്മേലും അധികാരവും കൊടുക്കപ്പെട്ടു.൮ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ ലോകസ്ഥാപനം മുതൽ പേർ എഴുതിക്കിടക്കാത്ത ഭൂവാസികൾ ഒക്കെയും അതിനെ കുമ്പിടും.൯ ഒരുത്തന് ചെവി ഉണ്ടെങ്കിൽ അവൻ കേൾക്കുക.൧൦ അടിമയാക്കി കൊണ്ടു പോയാൽ, താൻ അടിമയായി നടന്നു പോകും; വാൾകൊണ്ടു കൊന്നാൽ, താൻ വാളാൽ കൊല്ലപ്പേടെ
൫൯൬
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |