താൾ:Malayalam New Testament complete Gundert 1868.pdf/625

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വെളിപ്പാടു ൧൩. ൧൪. അ

ണ്ടതു, വിശുദ്ധരുടെ ക്ഷാന്തിയും വിശ്വാസവും ഇവിടെ (കാണ്മാൻ) ഉണ്ട്.
    മറ്റൊരു മൃഗം ഭൂമിയിൽനിന്നു കരേറുന്നതും (ഞാൻ) കണ്ടു;൧൧ അതിന്നു കുഞാടിന്നൊത്ത രണ്ടു കൊമ്പുകളുണ്ടു, സൎപ്പം പോലെ ഉരെക്കുന്നതും ആകുന്നു.൧൨ അത് ഒന്നാം മൃഗം കാൺകേ അതിന്റെ അധികാരത്തെ എല്ലാം നടത്തി, ഭൂമിയെയും അതിൽ വസിക്കുന്നവരെയും മരണമുറിവ് പൊറുത്തു പോയ ഒന്നാം മൃഗത്തെ കുമ്പിടുമാറാക്കുന്നു.൧൩ അത് വലിയ അടയാളങ്ങളെ ചെയ്കയും മനുഷ്യർ കാൺകെ അഗ്നിയെ വാനിൽനിന്നു ഭൂമിയിൽ ഇറക്കുകയും,൧൪ മൃഗത്തിനുമുമ്പിൽ ചെയ്പ്പാൻ വരം കിട്ടിയ അടയാളങ്ങളെക്കൊണ്ട് ഭൂവാസികളെ ഭ്രമിപ്പിക്കുകയും വാളാലെ മുറിവുണ്ടായിട്ടും ജീവിച്ചുള്ള മൃഗത്തിന്നു പ്രതിമ ഉണ്ടാക്കുവാൻ ഭൂവസികളോട് പറയുകയും ചെയുന്നു.൧൫ മൃഗത്തിൻ പ്രതിമെക്ക് ആത്മാവ് കൊടുപ്പാനും മൃഗപ്രതിമ ഉരിയാടി ആ പ്രതിമയെ കുമ്പിടാതവരെ ഒക്കെയും കൊല്ലുവാനും (അധികാരം) നല്കപ്പെട്ടു.൧൬ ചെറിയവരും വലിയവരും സമ്പന്നരും ദരിദ്രരും സ്വതന്ത്രരും ദാസരും എല്ലാവരും വലങ്കൈമേലൊ നെറ്റിമേലൊ കുറി ഇട്ടുകൊൾവാറും,൧൭ മൃഗത്തിന്റെ നാമം എങ്കിലും നാമസംഖ്യ എങ്കിലും അതിന്റെ കുറിയുള്ളവനല്ലാതെ വാങ്ങുക താൻ, വില്ക്കുക താൻ, അരുതാതവാറും വരുത്തുന്നു.൧൮ ഇവിടെ ജ്ഞാനം കാണ്മാൻ ഉണ്ടു; ബുദ്ധിയുള്ളവൻ മൃഗത്തിന്റെ (നാമ) സംഖ്യയെ എണ്ണിക്കൊൾവു; ആയതല്ലൊ മനുഷ്യസംഖ്യ ആകുന്നു, അതിന്റെ സംഖ്യാ അറുനൂറ്ററുപത്താറു എന്നത്രെ.

൧൪. അദ്ധ്യായം.
നിവൃത്തിയെ സൂചിപ്പിക്കുന്ന ദൎശനം, (൬) രക്ഷാന്യയവിധികളുടെ പ്രവചനം, (൧൪) ദൈവത്തിൻ കൊയിത്തം ചക്കാട്ടവും.


ഞാൻ കണ്ടിതാ! ചിയോൻ മലമേൽ കുഞ്ഞാടായവനും അവന്റെ നാമവും പിതാവിൻ നാമവും നെറ്റികളിൽ എഴുതിക്കിടക്കുന്ന നൂറ്റിനാല്പ്പത്തുനാലായിരവും ഒന്നിച്ചു നില്ക്കുന്നു.൨ വളരെ വെള്ളങ്ങളുടെ ഒലി പോലെയും തകൎത്തോരു ഇടിമുഴക്കം പോലെയും സ്വൎഗ്ഗത്തിൽനിന്ന് ഒരു ശബ്ദവും കേട്ടു, ഞാൻ കേട്ട ശബ്ദം തങ്ങളുടെ വീണകളെ മീട്ടുന്ന വൈണികരുടേതു പോലെയത്രെ.൩ അവർ സിംഹാസനത്തിന്നും നാലു ജീവി

൫൯൭































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/625&oldid=164109" എന്ന താളിൽനിന്ന് ശേഖരിച്ചത്