താൾ:Malayalam New Testament complete Gundert 1868.pdf/623

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                       വെളിപ്പാടു ൧൨. അ.

മുമ്പിൽ സൎപ്പം നിന്നു കൊണ്ട് പ്രേസവിച്ചലുടനെ അവളുടെ കുട്ടിയെ തിന്നുകളവാൻ ഭാവിച്ചു. ൫ അവളോ (സങ്കീ ൨, ൧൦.) ഇരിമ്പ്കോൽ കൊണ്ട് എല്ലാ ജാതികളെയും മേയ്ക്കേണ്ടുന്ന ആൺ പൈതലിനെ പ്രസവിച്ചു: അവളുടെ കുട്ടി ദൈവത്തോടും അവന്റെ സിംഹാസനത്തിലും ആമാറ് പറിക്കുപ്പെട്ടു. ൬ പിന്നെ സ്ത്രീ മരുഭുമിയിലേക്ക് മണ്ടി, അവിടെ അവളെ ആയിരത്തിരുനൂറ്റ്അറുപതു ദിവസം പോറ്റികൊള്ളേണ്ടതിന്നു ദൈവം ഒരുക്കീട്ടുള്ള സ്ഥലം അവൾക്കണ്ടു .൭ പിന്നെ സ്വൎഗത്തിൽ യുദ്ധം ഉണ്ടായി, മികയേലും അവന്റെ ദൂതന്മാരും സൎപ്പത്തോട്‌ പട കൂടി, ൮ സൎപ്പം അവന്റെ ദൂതന്മാരുമായി പട കൂടി ആവതില്ല താനും: സ്വൎഗത്തിൽ ഇനി അവരുടെ സ്ഥലം കാണപ്പെട്ടതും ഇല്ല.൯ പ്രപഞ്ചത്തെ മുഴുവൻ ഭ്രമിപ്പിക്കുന്ന പിശാചും സാത്താനും എന്നുള്ള മഹാ സൎപ്പമാകുന്ന പഴയ പാമ്പ് ഭൂമിയിലേക്ക്‌ തള്ളിക്കളയപ്പെട്ടു: അവന്റെ ദൂതരും കൂടെ തള്ളപ്പെട്ടു. എന്നാറെ ഞാൻ സ്വൎഗത്തിൽ മഹാ ശബ്ദം പറഞ്ഞു കേട്ടിതു:൧൦ ഇപ്പോൾ രക്ഷയും ശക്തിയും രാജ്യവും നമ്മുടെ ദൈവത്തിന്നു അധികാരം അവന്റെ അഭിഷിക്തനും ആയ്പന്നു: കാരണം നമ്മുടെ സഹോദരന്മാരെ, രാപ്പകൽ ദൈവമുമ്പിൽ കുറ്റം ചുമത്തുന്ന അവരുടെ അപവാദി തള്ളിക്കളയപ്പെട്ടു.൧൧ അവരൊ കുഞ്ഞാടിന്റെ രക്തം മൂലവും തങ്ങളുടെ സാക്ഷ്യം വചനം മൂലവും സ്വപ്രാണനെ മരണപ്പൎ‌യ്യന്തം സ്നേഹിക്കാതെ കണ്ടും അവനെ ജയിചിതു.൧൨ ആകയാൽ സ്വൎഗങ്ങളും അതിൽ കുടിയിരിക്കുന്നവരുംആയുള്ളോരെ , ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിന്നും ഹാ കഷ്ടം; നിങ്ങളിലെക്കല്ലൊ പിശാചു തനിക്ക് അല്പ്പക്കാലമെ (ശേഷിപ്പ്) ഉള്ള എന്നറിഞ്ഞു, മഹാ ക്രോധത്തോടെ ഇറങ്ങി പോയി എന്നത്രെ.൧൩ സൎപ്പം തൻ ഭൂമിയിൽ തള്ളപ്പെട്ടതു കണ്ടു, മകനെ പ്രസവിച്ച സ്ത്രീയെ ഹിംസിച്ചു തുടങ്ങി.൧൪ സ്ത്രീക്ക് മരുഭൂമിയിൽ സ്വസ്ഥലത്തേക്ക് പറന്നു പോകേണ്ടതിന്നു വലിയ കഴുകിന്റെ രണ്ടു ചിറകുകളും നല്കപ്പെട്ടു; അവിടെ അവൾ പാമ്പിൽനിന്നു (നിൎഭയമായി) കലവും (ഇരു) കാലങ്ങളും അരക്കാലവും (ദാനി ൭, ൨൫) പോറ്റപ്പെടുന്നു.൧൫ സ്ത്രീയുടെ വഴിയെ പാമ്പു തന്റെ വായിൽനിന്നു പുഴ പോലെ വെള്ളത്തെ ചാടി, അവളെ പുഴ കൊണ്ട് ഒഴുക്കിക്കളവാൻ ഭാവിച്ചാറെ, ഭൂമി സ്ത്രീക്ക് തുണ നിന്നു.൧൬ സൎപ്പം തന്റെ വായിൽനിന്നു

                                ൫൯൫

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/623&oldid=164107" എന്ന താളിൽനിന്ന് ശേഖരിച്ചത്