താൾ:Malayalam New Testament complete Gundert 1868.pdf/620

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                  REVELATION X. XI

൨ പോലെയും ഉള്ളവൻ. അവന്റെ കയ്യിൽ തുറന്നിട്ടുള്ള ചെറു പുസ്തകം ഉണ്ടു, വലത്തെക്കാലെ കടലിന്മേലും ഇടത്തെക്കാലെ ഭൂമിമേലും വെച്ചു.൩ സിംഹം അലറും പോലെ അവൻ മഹാഷബ്ദത്തോടെ കൂക്കി കൂക്കിയ ഉടനെ ഏഴു ഇടിമുഴക്കങ്ങളും തങ്ങളുടെ ഒലികളെ കേൾപ്പിച്ചു.൪ എഴിടികളും കേൾപ്പിച്ചാറെ, ഞാൻ എഴുതുവാൻ ഭാവിച്ചപ്പോൾ, എഴിടികളും കേൾപ്പിച്ചത് എഴുതാതെ മുദ്രയിട്ടേക്ക എന്ന് സ്വൎഗ്ഗത്തിൽനിന്നൊരു ശബ്ദം പറഞ്ഞു കേട്ടു.൫ പിന്നെ സമുദ്രഭൂമികളിന്മേൽ നിന്നു കണ്ട ദൂതൻ തന്റെ വലങ്കൈ വാനാത്തെക്കുയൎത്തി.൬ വാനത്തെയും അതിലുള്ളവയും ഭൂമിയെയും അതിലുള്ളവയും, സമുദ്രവും അതിലുള്ളവയും സൃഷ്ടിച്ചും യുഗാദിയുഗങ്ങളിൽ ജീവിച്ചും ഇരിക്കുന്നവൻ ആണ സത്യം ചെയ്തിതു ൭: ഇനി കാലമാകയില്ല, എഴാം ദൂതൻ കാഹളം ഊതുവാനിരിക്കെ നാദത്തിൻ ദിവസങ്ങളിൽ ദൈവത്തിന്റെ മൎമ്മം അവൻ സ്വദാസരായ പ്രവാചകൎക്ക് സുവിശേഷിച്ചു കൊടുത്ത പ്രകാരം (ദാനി ൧൨, ൭) നിവൃത്തിയായി കഴിഞ്ഞു എന്നത്രെ. ൮ ഞാൻ സ്വൎഗ്ഗത്തിൽനിന്നു കേട്ട ശബ്ദം പിന്നെയും എന്നോടുരിയാടി, നീ ചെന്നു സമുദ്രഭൂമികളിന്മേൽ നില്ക്കുന്ന ദൂതന്റെ കയ്യിൽനിന്ന് ആ തുറന്ന പുസ്തകത്തെ വാങ്ങുക എന്ന് പറഞ്ഞു.൯ ഞാൻ ദൂതനെ ചെന്നു നോക്കി, എനിക്ക് പുസ്തകം തരുവാൻ ചോദിച്ചാറെ, അതിനെ വാങ്ങി ഭക്ഷിക്ക നിന്റെ വയറിനെ കൈപ്പിക്കും എങ്കിലും വായിൽ തേനു പോലെ മധുരിക്കും.൧൦ ഞാൻ ദൂതന്റെ കയ്യിൽനിന്നു പുസ്തകത്തെ വാങ്ങി ഭക്ഷിച്ചു, അത് എന്റെ വായിൽ തേനു പോലെ മധുരമായി, (ഹജ. ൩, ൩) തിന്നുകളഞ്ഞാറെ, എന്റെ വയറു കച്ചുംപോയി.൧൧ അവനും എന്നോടു പറഞ്ഞു, നീയും ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കൊണ്ടു പ്രവചിക്കെണം.

                       ൧൧. അദ്ധ്യായം

ഒടുക്കം യെരുശലേമിൽ ജാതികളാലെ പീഡയും, (൩) രണ്ടു സാക്ഷികളാൽ അനുതാപഘോഷണവും, (൧൩) ശിക്ഷയാൽ മാനസാന്തരവും വരേണ്ടതു, (൧൫) ഏഴാം കാഹളത്താലെ മുമ്പേ സ്വൎഗ്ഗത്തിൽ നിവൃത്തി വരുന്നത്.

പിന്നെ കോലിന്റെ പ്രായത്തിൽ ഒർ ഓട എനിക്ക് തരപ്പെട്ടു വാക്കുണ്ടായിതു: അല്ലെയോ ദൈവത്തിൻ ആലയത്തെയും

                             ൫൯൨

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/620&oldid=164104" എന്ന താളിൽനിന്ന് ശേഖരിച്ചത്