വെളിപ്പാടു ൯. ൧൦. അ അബദ്ദോൻ (കെട്ടിടം) എന്നും യവനത്തിൽ അപൊല്ലുയോൻ (സംഹാരി) എന്നും പോരാകുന്നു. ഹാ കഷ്ടം ഒന്നു കഴിഞ്ഞു;൧൨ കണ്ടാലും ഇനി ഹാ കഷ്ടങ്ങൾ രണ്ടും ഇതില്പിന്നെ വരുന്നു.൧൩ ആറാം ദൂതൻ ഊതിയാറെ, ദൈവമുമ്പിലെ സ്വൎണ്ണപീഠത്തിന്റെ നാലു കൊമ്പുകളിൽനിന്നും ഒരു ശബ്ദം വന്നു.൧൪ കാഹളമുള്ള ആറാം ദൂതനോട് ഫ്രാത്ത് എന്നാ മഹാ നദിവക്കത്തു കെട്ടുപെട്ടുള്ള നാലു ദൂതരെ അഴിച്ചു വിടുക എന്ന് പറയുന്നതു: ഞാൻ കെട്ടു.൧൫ ഉടനെ മനുഷ്യരിൽ മൂന്നോന്നിനെ കൊല്ലുവാൻ നാഴികെക്കും നാളേക്കും മാസത്തിന്നും ആണ്ടിനും ഒരുങ്ങി നില്ക്കുന്ന ദൂതന്മാർ നാല്വരും കെട്ടഴിക്കപ്പെട്ടു.൧൬ കുതിരപ്പടകളുടെ സംഖ്യ ഇരുപതിനായിരത്തിൽ പെരുക്കിയ പതിനായിരം തന്നെ എന്ന് ഞാൻ അവറ്റിൻ ഇന്നത്തെ കെട്ടു.൧൭ ദൎശനത്തിൽ ഞാൻ കുതിരകളെയും പുറത്തു കരേറിയവരെയും കണ്ടതിപ്രകാരം, തീ നിറവും രക്തനീലവും ഗന്ധകങ്ങൾ പുറപ്പെട്ടും (കണ്ടു).൧൮ ഈ മൂന്നു ബാധകളാൽ മനുഷ്യരിൽ മൂന്നോന്നു മരിച്ചുപോയി; അവറ്റിൻ വായ്തളിൽനിന്നു പുറപ്പെടുന്ന തീ പുക, ഗന്ധകങ്ങളാലത്രേ.൧൯ അവറ്റിന്റെ അധികാരം എങ്കിലൊ അവറ്റിൻ വായിലും വാലുകളിലും ആകുന്നു; വാലുകളല്ലൊ സൎപ്പങ്ങൾ പോലെ തലകൾ ഉള്ളവ തന്നെ; ഇവ കൊണ്ടത്രേ നഷ്ടം വരുത്തുന്നു.൨൦ ഈ ബാധകളാൽ കൊല്ലപ്പെടാത്ത ശേഷം മനുഷ്യരോ ദുൎഭൂതങ്ങളെയും കണ്ടു കെട്ടും നടന്നും കൂടാത്ത പൊൻ, വെള്ളി, ചെമ്പു, കല്ലു, മരം ഇവറ്റാലുള്ള ബിംബങ്ങളെയും കുമ്പിടാതെ വണ്ണം തങ്ങളുടെ കൈക്രിയകളെ വിട്ടു. മനന്തിരിഞ്ഞിട്ടില്ലാ.൨൧ തങ്ങളുടെ കുലകളെയും ഒടികളെയും പുലയാട്ടിനെയും കളവുപുകളെയും വിട്ടു, മനം തിരിഞ്ഞതും ഇല്ല.
൧൦. അദ്ധ്യായം.
ദൈവമൎമ്മം വൈകാതെ നിവൃത്തിയാകും എന്നു, (൮) ദൎശനക്കാരൻ മധുരകൈപ്പുള്ള പുസ്തകം വിഴുങ്ങികൊണ്ട് അറിയിക്കേണ്ടതും.
൧ ഞാൻ ഊക്കനായ മറ്റൊരു ദൂതൻ സ്വൎഗ്ഗത്തിൽനിന്ന് ഇറങ്ങുന്നത് കണ്ടു. അവൻ മേഘം ഉടുത്തും തലമേൽ പച്ച വില്ല് പൂണ്ടും മുഖം സൂൎയ്യനെ പോലെയും കാലുകൾ തീത്തുണുകൾ
൫൯൧
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |