REVELATION IX. പോകയും പകലിലും രാത്രിയിലും മൂന്നോന്നു വെളിച്ചമില്ലാതെ ഇരിക്കയും ആകേണ്ടതിന്നത്രേ.൧൩ പിന്നെ ഞാൻ കണ്ടത് ഒരു കഴുകു നടുവാനത്തൂടെ പറന്നു; അല്ലെയൊ ദൂതർ മൂവരും ഊതേണ്ടുന്ന ശേഷം കാഹളധ്വനികൾ ഹേതുവായിട്ടു ഭൂവാസികൾക്ക് ഹാ കഷ്ടം കഷ്ടം കഷ്ടം എന്നു മഹാ ശബ്ദത്തോടെ പറഞ്ഞു കേട്ടു.
൯. അദ്ധ്യായം. അഞ്ചാമതും, (൧൩) ആറാമതുമായ കാഹളധ്വനികളാലേ ഹാ കഷ്ടങ്ങൾ രണ്ടും.
൧ അഞ്ചാം ദൂതൻ ഊതിയാറെ, വാനത്തിൽനിന്നു ഭൂമിയിൽ ചാടിയിരിക്കുന്ന ഒരു നക്ഷത്രത്തെ ഞാൻ കണ്ടു; ആയവന് അഗാധ കിണറ്റിന്നുള്ള താക്കോൽ കൊടുക്കപ്പെട്ടു.൨ അഗാധ കിണറ്റിന്നെ തുറന്നാറെ, വലിയ ഉലയുടെ പുകപോലെ കിണറ്റിൽനിന്നു പുക പൊങ്ങി, കിണറ്റിൻ പുകയാൽ സൂൎയ്യനും ആകാശവും ഇരുണ്ടുപോയി.൩ പുകയിൽനിന്നു തുള്ളൻ കൂട്ടം ഭൂമിമേൽ പുറപ്പെടുകയും ചെയ്തു. അവറ്റിന്നു ഭൂമിയിലെ തേളുകൾക്കുള്ള അധികാരം നല്കപ്പെട്ടു.൪ നെറ്റികളിൽ ദേവമുദ്ര ഇല്ലാത്ത മനുഷ്യരെ മാത്രമല്ലാതെ, ഭൂമിയുടെ പുല്ലും പച്ച ഒന്നും ഒരു മരവും ചേരും വരുത്തരുത് എന്നു പറയപ്പെട്ടു.൫ ആയവരെ കൊല്ലുക അല്ല താനും; അഞ്ചു മാസം പീഡിപ്പിക്കേണം എന്നത്രെ അവറ്റിന്ന് അനുജ്ഞ ആയി.൬ അവരുടെ പീഡയൊ തേൾ മനുഷ്യനെ കത്തുന്ന പീഡ പോലെ, ആ ദിവസങ്ങളിൽ മനുഷ്യർ മരണത്തെ അന്വേഷിക്കും, കാണുകയില്ല താനും; ചാവാൻ കൊതിക്കും, മരണം അവരെ വിട്ടു ഓടുകയും ചെയ്യും.൭ തുള്ളന്മാരുടെ രൂപങ്ങൾ യുദ്ധത്തിന്നു ചമയിച്ച കുതിരകൾക്കു ഒത്തത്; തലകളിന്മേൽ പൊൻ കിരീടങ്ങൾപോലെയും മുഖങ്ങൾ മനുഷ്യമുഖങ്ങൾ പോലെയും (കണ്ടു) ൮ സ്ത്രീകൂന്തൽ പോലെ മുടിയും സിംഹങ്ങൾക്ക് ഒത്ത പല്ലുകളും ഉണ്ടു.൯ ഇരിമ്പു ചട്ടകൾ പോലെ കവചങ്ങൾ ഉണ്ടു: ചിറകുകളുടെ ശബ്ദം ഏറിയ കുതിരത്തേരുകൾ പടയിൽ ഓടുന്നതിന്റെ നാദം പോലെ.൧൦ തേളുകൾക്ക് ഒത്ത വാലുകളും വാലുകളിൽ വിഷമുള്ളുകളും ഉണ്ടു; മനുഷ്യരെ അഞ്ചു മാസം ചേരും വരുത്തുവാൻ അധികാരവും ഉണ്ടു.൧൧ രാജാവായി അവറ്റിനു മീതെ അഗാധത്തിൻ ദൂതൻ ഉണ്ടു; അവന് എബ്രായഭാഷയിൽ
൫൯൦
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |