താൾ:Malayalam New Testament complete Gundert 1868.pdf/617

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                       വെളിപ്പാടു ൮. അ.
                        ൮. അദ്ധ്യായം.
  (-൧൧. അ.) ഏഴാം മുദ്രയെ തുറന്നിട്ടു ഏഴു കാഹളധ്വനികൾ വരുന്നതിൽ (൭) ഒന്നാമത്തെ കാഹളധ്വനികൾ നാലു. 

൧ (കുഞ്ഞാട്) ആയവൻ ഏഴാം മുദ്രയെ തുറന്നാറെ, സ്വൎഗ്ഗത്തിൽ ഏകദേശം അര മുഹൂൎത്തം മൌനത ഉണ്ടായി.൨ അപ്പോൾ ദൈവത്തിന്മുമ്പാകെ നില്ക്കുന്ന ദൂതന്മാർ എഴുവരെയും ഞാൻ കണ്ടു; അവൎക്കു ഏഴു കാഹളങ്ങൾ നല്കപ്പെട്ടു.൩ മറ്റൊരു ദൂതൻ പൊന്നിൻ തീക്കലശവുമായി വന്നു, ബലിപീഠത്തോട് അടുത്തുനിന്നു സിംഹാസനത്തിൻ മുമ്പിലുള്ള സ്വൎണ്ണപീഠത്തിന്മേൽ സകല വിശുദ്ധരുടെ പ്രാൎത്ഥനകൾക്കായിക്കൊണ്ടും അൎപ്പിച്ചു കൊടുക്കേണ്ടതിന്ന് അനേക ധൂപവൎഗ്ഗങ്ങളും അവന് നല്കപ്പെട്ടു.൪ ആ ധൂപങ്ങളുടെ പുക വിശുദ്ധരുടെ പ്രാൎത്ഥനകൾക്കായിട്ടു ദൂതന്റെ കയ്യിൽനിന്നു ദൈവമുമ്പിലേക്ക് കരേറി.൫ ദൂതൻ തീക്കലശത്തെ എടുത്തു ബലിപീഠത്തിലെ കനൽ കൊണ്ട് നിറച്ചു ഭൂമിമേൽ തൂകികളഞ്ഞു; ഉടനെ ഒലികളും മുഴക്കങ്ങളും മിന്നലുകളും ഭൂകമ്പവും ഉണ്ടായി.൬ ഏഴു കാഹളങ്ങളുള്ള ദൂതൻ എഴുവരും കാഹളം ഊതുവാൻ ഒരുങ്ങുകയും ചെയ്തു. ഒന്നാമൻ ഊതിയാറെ, ചോര ഇടകലൎന്നുള്ള ആലിപ്പഴവും അഗ്നിയും ഉണ്ടായി.൭ ഭൂമിമേൽ ചൊരിഞ്ഞിട്ടു ഭൂമിയിൽ മൂന്നാലൊന്നു വെന്തു, മരങ്ങളും മൂന്നാലൊന്നു വെന്തു, എല്ലാ പച്ചപ്പുല്ലും വെന്തുപോയി.൮ രണ്ടാം ദൂതൻ ഊതിയാറെ, അഗ്നി എരിയുന്ന വന്മലെക്ക് ഒത്തതു കടലിൽ തള്ളപെട്ടിട്ടു കടലിൽ മൂന്നാലൊന്നു ചോരയായ്തീൎന്നു.൯ കടലിലെ സൃഷ്ടികൾ പ്രാണങ്ങളുള്ളവറ്റിൽ മൂന്നാലൊന്നു ചത്തു, കപ്പലിലും മൂന്നാലൊന്നു ചേരും വന്നുപോയി.൧൦ മൂന്നാം ദൂതൻ ഊതിയാറെ, ദീപം പോലെ കത്തുന്ന മഹാനക്ഷത്രം വാനത്തിൽനിന്നു വീണു; പുഴകളിൽ മൂന്നോന്നിന്മേലും നീരുരവകളിലും തട്ടി; നക്ഷത്രത്തിന്നു കാഞ്ഞിരം എന്നാ പേർ ചൊല്ലുന്നു.൧൧ വെള്ളങ്ങളിൽ മൂന്നൊന്നു കഞ്ഞിരമായ്പോകുന്നു; കൈപ്പായതിനാൽ വെള്ളങ്ങൾകൊണ്ട് മനുഷ്യരിൽ പലരും മരിച്ചുപോയി.൧൨ നാലാം ദൂതൻ ഊതിയാറെ, സൂൎ‌യ്യനിൽ മൂന്നൊന്നും ചന്ദ്രനിൽ മൂന്നൊന്നും നക്ഷത്രങ്ങളിൽ അടിക്കപ്പെട്ടതു; അതിൽ മൂന്നൊന്ന് ഇരുണ്ടു

                             ൫൮൯

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/617&oldid=164100" എന്ന താളിൽനിന്ന് ശേഖരിച്ചത്