REVELATION VII. ത്തിൽ മുദ്രിതർ പന്ത്രണ്ടായിരം; ഗാദ് ഗോത്രത്തിൽ മുദ്രിതർ പന്ത്രണ്ടായിരം;൬ അശേർ ഗോത്രത്തിൽ മുദ്രിതർ പന്ത്രണ്ടായിരം; നപുലി ഗോത്രത്തിൽ മുദ്രിതർ പന്ത്രണ്ടായിരം; മനശ്ശെ ഗോത്രത്തിൽ മുദ്രിതർ പന്ത്രണ്ടായിരം.൭ ശിമ്യോൺ ഗോത്രത്തിൽ മുദ്രിതർ പന്ത്രണ്ടായിരം; ലേവി ഗോത്രത്തിൽ മുദ്രിതർ പന്ത്രണ്ടായിരം; ഇസസ്താർ ഗോത്രത്തിൽ മുദ്രിതർ പന്ത്രണ്ടായിരം.൮ ജബുലൂൻ ഗോത്രത്തിൽ മുദ്രിതർ പന്ത്രണ്ടായിരം; യൊസെഫ് ഗോത്രത്തിൽ മുദ്രിതർ പന്ത്രണ്ടായിരം; ബിന്യമീൻ ഗോത്രത്തിൽ മുദ്രിതർ പന്ത്രണ്ടായിരം പേർ എന്നത്രെ.൯ അതിൽ പിന്നെ ഞാൻ കണ്ടിതാ; സകല ജാതിയിലും ഗോത്രത്തിലും വംശത്തിലും ഭാഷയിലും നിന്നു (ചേൎന്നു) ആൎക്കും എണ്ണിക്കൂടാതൊരു മഹാപുരുഷാരം വെള്ള അങ്കികളും കൈകളിൽ കുരുത്തോലകളും പൂണ്ടു, സിംഹാസനത്തിന്നും കുഞ്ഞാടിനും മുമ്പാകെ നിന്നു.൧൦ സിംഹാസനസ്ഥനായ നമ്മുടെ ദൈവത്തിന്നും കുഞ്ഞാടിന്നും തന്നെ രക്ഷയുള്ളൂ എന്നു, മഹാ ശബ്ദത്തോടെ വിളിച്ചു കൊണ്ടിരിക്കുന്നു.൧൧ എല്ലാ ദൂതന്മാരും സിംഹാസനത്തിന്നും മൂപ്പന്മാൎക്കും നാലു ജീവികൾക്കും ചൂഴവും നിന്നു സിംഹാസനത്തിന്മുമ്പിൽ മുഖങ്ങൾ കവിണ്ണു വീണു ആമെൻ ൧൨ സ്തുതിയും, തേജസ്സും, ജ്ഞാനവും, സ്തോത്രവും, ബഹുമാനവും, ശക്തിയും, ഊക്കും നമ്മുടെ ദൈവത്തിന്നു യുഗാദിയുഗങ്ങളിലും (ഉണ്ടു) എന്നു ദൈവത്തെ കുമ്പിടുകയും ചെയ്തു.൧൩ മൂപ്പരിൽ ഒരുത്തൻ ഉരിയാടി: ഈ വെള്ള അങ്കികളെ ഉടുത്തവർ ആരാകുന്നു എവിടെനിന്നു വന്നു എന്ന് എന്നോടു പറഞ്ഞതിന്നു,൧൪ കൎത്താവെ, നീ അറിയുമല്ലോ എന്നു ഞാൻ ചൊല്ലിയപ്പോൾ, അവൻ എന്നോടു പറഞ്ഞിതു: ഇവർ മഹാക്ലേശത്തിൽനിന്നു വരുന്നവർ തങ്ങളുടെ അങ്കികളെ കുഞാടിൻ രക്തത്തിൽ അലക്കി വെളുപ്പിച്ചുകൊണ്ടവർ.൧൫ ആകയാൽ ദേവസിംഹാസനത്തിന്മുമ്പിൽ ഇരുന്ന് അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ഉപാസിക്കുന്നു, സിംഹാസനസ്ഥൻ അവരുടെ മേല കുടിപാൎക്കും.൧൬ ഇനി വിശക്കയും ഇല്ല, ദാഹിക്കയും ഇല്ല, വെയിലും യാതൊരു ചൂടും അവൎക്കു തട്ടുകയും ഇല്ല.൧൭ കാരണം സിംഹാസനത്തിൻ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവനീരുരവുകളിലേക്ക് വഴി നടത്തുകയും ദൈവം തൻ (യശ. ൨൫, ൮.) അവരുടെ കണ്ണുകളിൽനിന്ന് അശ്രുക്കളെല്ലാം തുടെച്ചു കളയുകയും ചെയ്യും.
൫൮൮
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |