താൾ:Malayalam New Testament complete Gundert 1868.pdf/615

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെളിപ്പാടു ൬. ൭. അ കുല പെടേണ്ടിയിരിക്കുന്ന അവരുടെ കൂട്ടുദാസരും സഹോദരരും നിറവായ്പരുവോളത്തേക്കു ഇനി ചെറ്റു കാലം സ്വസ്ഥമായ്പാക്കേണം എന്നു പറയപ്പെടുകയും ചെയ്തു. ൧൨ ആറാം മുദ്രയെ തുറന്നാറെ, ഞാൻ കണ്ടതു: വലിയ ഭൂകമ്പം ഉണ്ടായി, സൂൎ‌യ്യൻ കരിമ്പടം പോലെ കറുത്തും ചന്ദ്രൻ രക്തതുല്യമായും ചമഞ്ഞു.൧൩ അത്തിമരം പെരുങ്കാറ്റുകളാൽ കുലുങ്ങീട്ട് അകാലക്കായ്ക്കളെ ഉതിൎക്കും പോലെ വാനത്തിലെ നക്ഷത്രങ്ങളും ഭൂമിമേൽ വീണു.൧൪ ചുരുട്ടുന്ന പുസ്തകച്ചുരുൾ പോലെ വാനവും വാങ്ങി, എല്ലാ മലയും ദ്വീപും സ്വസ്ഥാനങ്ങളിൽനിന്ന് ഇളകി പോകുകയും ചെയ്തു.൧൫ ഭൂമിയിലെ രാജാക്കൾ മഹത്തുക്കൾ സഹസ്രാധിപരും ധനവാന്മാരും ഊക്കരും സകല ദാസനും സകല സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചു കൊണ്ടു, മലകളോടും പാറകളോടും പറഞ്ഞു.൧൬ ഞങ്ങൾമേൽ വീഴുവിൻ, സിംഹാസനസ്ഥന്റെ മുഖത്തിൽനിന്നും കുഞാടിൻ കോപത്തിൽനിന്നും ഞങ്ങളെ മറെക്കയും ചെയ്പിൻ.൧൭ അവന്റെ മഹാ കോപദിവസം വന്നു സത്യം പിന്നെ നിലെപ്പാൻ ആൎക്കു കഴിയും?

                                                 ൭. അദ്ധ്യായം. 

വിശ്വാസികളായ ഇസ്രയേലൎക്കു മുദ്രയും, (൯) സകല ജാതികളിലുമുള്ള ദേവക്കൂട്ടത്തിന്നു നിശ്ചയ രക്ഷയും.

തിന്റെ ശേഷം ഭൂമിമേലും കടലിന്മേലും യാതൊരു മരണത്തിന്മേലും കാറ്റ് ഊതായ്പാൻ നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റുകളെ പിടിച്ചുംകൊണ്ടു ഭൂമിയുടെ നാലു കോണുകളിലും നില്ക്കുന്നതു ഞാൻ കണ്ടു.൨ മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി സൂൎ‌യ്യോദയത്തിങ്കന്നു കരേറുന്നതും കണ്ടു; അവൻ ഭൂമിയേയും സമുദ്രത്തേയും ചേരും വരുത്തുവാൻ വരം ലഭിച്ചുള്ള നാലു ദൂതന്മാൎക്കു മഹാ ശബ്ദത്തോടെ ആൎത്തു പറഞ്ഞു;൩ നമ്മുടെ ദൈവത്തിന്റെ ദാസരെ അവരുടെ നെറ്റികളിൽ ഞങ്ങൾ മുദ്രയിട്ടു കഴിവോളം ഭൂമിയേയും കടലിനേയും മരങ്ങളേയും ചേരും വരുത്തൊല്ല എന്നത്രെ.൪ പിന്നെ മുദ്രയിടപ്പെട്ടവരുടെ എണ്ണം ഇസ്രയേൽ പുത്രരുടെ സകല ഗോത്രത്തിൽനിന്നും നൂറ്റിനാല്പ്പത്തുനാലായിരം പേർ മുദ്രയിട്ടവർ എന്നു ഞാൻ കേട്ടു. യഹൂദഗോത്രത്തിൽ മുദ്രിതർ പന്ത്രണ്ടായിരം:൫ രൂബൻ ഗോത്ര

                                                          ൫൮൭





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/615&oldid=164098" എന്ന താളിൽനിന്ന് ശേഖരിച്ചത്