REVELATION VI. എന്നു പറഞ്ഞു ഇരുപത്തുനാലു മൂപ്പന്മാരും (യുഗാദിയുഗങ്ങളിലും ജീവിക്കുന്നവനെ) വീണു കുമ്പിടുകയും ചെയ്തു.
൬. അദ്ധ്യായം. ആറു മുദ്രകളെ തുറക്കുകയാൽ രംറ്റുനോവുകളുടെ ആരംഭത്തെ കാട്ടുന്നത്.
൧ പിന്നെ ഞാൻ കണ്ടു, കുഞ്ഞാടായവൻ ഏഴു മുദ്രകളിൽ ഒന്നിനെ തുറന്നപ്പോൾ നാലു ജീവികളിൽ ഒന്ന് നീ വന്നു നോക്കുക എന്നു ഇടിയൊലിയോടെ പറഞ്ഞു കേട്ടു.൨ ഉടനെ ഞാൻ കണ്ടിതാ: ഒരു വെള്ളക്കുതിര അതിന്മേൽ ഇരിക്കുന്നവനു വില്ലുണ്ടു, കിരീടവും നല്കപ്പെട്ടു; അവൻ ജയിക്കുന്നവനായി ജന്മം കൊൾവാനും പുറപ്പെട്ടു.൩ അവൻ രണ്ടാം മുദ്രയെ തുറന്നാറെ, വരിക എന്നു രണ്ടാം ജീവി പറഞ്ഞു കേട്ടു.൪ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു, അതിന്മേൽ ഇരിക്കുന്നവനു ഭൂമിയിൽനിന്നു സമാധാനത്തെ എടുപ്പാനും തങ്ങളിൽ അറുക്കുമാറാക്കുവാനും അനുജ്ഞ ഉണ്ടായി വലിയ വാളും കൊടുക്കപ്പെട്ടു.൫ മൂന്നാം മുദ്രയെ തുറന്നാറെ, ഞാൻ മൂന്നാം ജീവി വരിക എന്നു പറഞ്ഞു കേട്ടു നോക്കി, ഇതാ കറുത്ത കുതിര അതിന്മേൽ ഇരിക്കുന്നവൻ കയ്യില തുലാസ് പിടിച്ചിരിക്കുന്നു.൬ നാലു ജീവികളുടെ മദ്ധ്യത്തിൽനിന്ന് ഒരു ശബ്ദം, ഇടങ്ങഴി കോതമ്പ് ഒരു പണത്തിന്നും മൂന്നിടങ്ങഴി യവം ഒരു പണത്തിന്നും (ആക) എണ്ണയും മധുരസവും നഷ്ടം ചെയ്യല്ല താനും എന്നു പറഞ്ഞു കേട്ടു.൭ നാലാം മുദ്രയെ തുറന്നാറെ, ഞാൻ നാലാം ജീവിയുടെ ശബ്ദം വരിക എന്നു പറഞ്ഞു കേട്ടു നോക്കി.൮ ഇതാ മഞ്ഞളിച്ച കുതിരയും അതിന്മേൽ ഇരിക്കുന്നവനു മരണം എന്നു പേരുള്ളതും പാതാളം പിഞ്ചെല്ലുന്നതും (കണ്ടു): അവൎക്കു വാളും ക്ഷാമവും ചാക്കും കൊണ്ടും ഭൂമിയിലെ മൃഗങ്ങളാലും ഭൂമിയുടെ കാലംശത്തോളം കൊന്നു കളവാൻ അധികാരം നല്കപ്പെട്ടു.൯ അവൻ അഞ്ചാം മുദ്രയെ തുറന്നാറെ, ദൈവവചനവും അവൎക്കുള്ള സാക്ഷ്യവും നിമിത്തമായി അറുക്കപ്പെട്ടവരുടെ ദേഹികളെ ബലിപീഠത്തിങ്കീഴിൽ ഞാൻ കണ്ടു.൧൦ അല്ലെയൊ വിശുദ്ധനും സത്യവാനുമായ ഉടയവനെ ഭൂവാസികളിൽ തങ്ങളുടെ രക്തം (ചൊല്ലി) നീ വിസ്താരവും പ്രതികാരവും നടത്താത്തത് എത്രത്തോളം? ൧൧ എന്നു മഹാ ശബ്ദത്തോടെ വിളിച്ചാറെ, അവൎക്കേവനും വെള്ള അങ്കി നല്കപ്പെട്ടു; അവർ എന്ന പോലെ
൫൮൬
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |