താൾ:Malayalam New Testament complete Gundert 1868.pdf/613

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                      വെളിപ്പാടു ൫. അ.

അതിന് മുദ്രകളെ അഴിപ്പാനും ആർ പാത്രമാകുന്നു എന്നു മഹാ ശബ്ദത്തോടെ ഘോഷിക്കുന്ന ഊക്കനായ ദൂതനെയും കണ്ടു.൩ പുസ്തകത്തെ വിടൎത്തുവാനൊ നോക്കിക്കൊൾവാനൊ സ്വൎഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കീഴിലും ആൎക്കും കഴിഞ്ഞതും ഇല്ല.൪ പുസ്തകത്തെ വിടൎത്തുവാനൊ നോക്കുവനൊ ആരും പാത്രമായി കാണായ്കകൊണ്ടു ഞാൻ ഏറ്റവും കരഞ്ഞാറെ, മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു പറയുന്നു.൫ കരയല്ല, ഇതാ യഹൂദ ഗോത്രത്തിലെ സിംഹവും ദാവിദ് വേ(ൎത്തളി)രുമായവാൻ പുസ്തകത്തെയും അതിന്റെ ഏഴു മുദ്രകളെയും തുറപ്പാന്തക്കവണ്ണം ജയം കണ്ടു.൬ ഉടനെ ഞാൻ സിംഹാസനത്തിന്നും നാലു ജീവികൾക്കും മൂപ്പന്മാൎക്കും മദ്ധ്യത്തിങ്കൽ അറുക്കപ്പെട്ടുള്ളതു പോലെ ഒരു കുഞ്ഞാടു നില്ക്കുന്നതു കണ്ടു.൭ ഏഴു കൊമ്പുകളും സൎവ്വ ലോകത്തെക്കും അയക്കപ്പെട്ടുള്ള ദൈവാത്മാക്കൾ ഏഴും ആകുന്ന ഏഴു കണ്ണുകളും അതിനുണ്ടു; അതും വന്നു പുസ്തകത്തെ സിംഹാസനസ്ഥന്റെ വലങ്കയ്യിൽനിന്നു വാങ്ങി.൮ പുസ്തകം വാങ്ങിയാറെ, നാലു ജീവികളും ഇരുപത്തുനാലു മൂപ്പന്മാരും ആകുന്ന ധൂപവൎഗ്ഗങ്ങൾ നിറഞ്ഞുള്ള പൊൻകലശങ്ങളും പിടിച്ചും കൊണ്ടു, കുഞാടിന്മുമ്പാകെ വീണു.൯ പുസ്തകത്തെ വാങ്ങുവാനും അതിന് മുദ്രകളെ തുറപ്പാനും നീ പത്രം; നീയല്ലൊ അറുക്കപ്പെട്ടു, തിരുരക്തം കൊണ്ടു സൎവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നു ഉള്ളവരെ ദൈവത്തിന്നായി മേടിച്ചു കൊണ്ട്.൧൦ ഞങ്ങളുടെ ദൈവത്തിനു രാജ്യവും പുരോഹിതരും ആക്കി വെച്ചു, അവർ ഭൂമിമേൽ വാഴുകയും ചെയ്യുന്നു എന്നൊരു പുതിയ പാട്ടു പാടുന്നു.൧൧ പിന്നെ ഞാൻ സിംഹാസനത്തിന്നും ജീവികൾക്കും മൂപ്പന്മാൎക്കും ചുഴലവും കണ്ട ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു, അവരുടെ എണ്ണം ലക്ഷ ലക്ഷങ്ങളും ആയിരായിരങ്ങളും തന്നെ.൧൨ ആയവർ മഹാ ശബ്ദത്തോടെ പറഞ്ഞു: അറുക്കപ്പെട്ട കുഞ്ഞാടായവൻ ശക്തി, ധനം, ജ്ഞാനം, ഊക്കു, ബഹുമാനം, തേജസ്സ്, സ്തുതികളിലും ലഭിപ്പാൻ പാത്രമാകുന്നു.൧൩ എന്നാറെ, സ്വൎഗ്ഗത്തിലും ഭൂമിമേലും ഭൂമിക്കു കീഴും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയിലും സ്തുതിയും ബഹുമാനവും തേജസ്സും ബലവും യുഗാദിയുഗങ്ങളിലും (ഉണ്ടാക)എന്നു പറഞ്ഞു കേട്ടു.൧൪ നാലു ജീവികളും ആമെൻ

                          ൫൮൫

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/613&oldid=164096" എന്ന താളിൽനിന്ന് ശേഖരിച്ചത്