REVELATION IV. V. ചുറ്റി നിൽക്കുന്നത് ഇരുപത്തുനാലു സിംഹാസനങ്ങൾ തന്നെ: ആസനങ്ങളിന്മേൽ വെള്ളയുടുപ്പുകൾ ധരിച്ചും തലകളിൽ പൊൻകിരീടങ്ങൾ അണിഞ്ഞും ഉള്ള മൂപ്പന്മാർ ഇരുപത്തുനാലായിരം ഇരുന്നു കണ്ടു.൫ സിംഹാസനത്തിൽനിന്നു മിന്നലുകളും ഒലികളും മുഴക്കങ്ങളും പുറപ്പെടുകയും ദൈവത്തിന്റെ ൬ ഏഴു ആത്മാക്കളുമാകുന്ന ഏഴു അഗ്നിദീപങ്ങൾ സിംഹാസനത്തിന്മുമ്പിൽ ജ്വലിക്കയും സിംഹാസനത്തിനുമുമ്പാകെ പളുങ്കിനൊത്ത കണ്ണാടിക്കടലും സിംഹാസനത്തിന്റെ നടുവിലും ചുറ്റിലും നാല് ജീവികൾ കണ്ണുകളാൽ മുമ്പുറവും പിമ്പുരവും നിറഞ്ഞുള്ളവയും (ഉണ്ടു).൭ ഒന്നാം ജീവി സിംഹസദൃശം, രണ്ടാം ജീവി കാളയോടു സദൃശം, മൂന്നാം ജീവി മനുഷ്യനെ പോലെ മുഖമുള്ളതു, നാലാം ജീവി പറക്കുന്ന കഴുകിന്നു തുല്യം.൮ നാലു ജീവികളും ഓരോന്ന് ആറാറു ചിറകുള്ളവയായി നാലു പുറവും അകത്തും കണ്ണുകൾ നിറഞ്ഞും നിന്നു; ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ (യശ. ൬, ൩) സൎവ്വശക്തനായ യഹോവ എന്ന ദൈവം വിശുദ്ധൻ വിശുദ്ധൻ വിശുദ്ധൻ എന്നു രാപ്പകൽ വിശ്രമം വരാതെ പറഞ്ഞു കൊണ്ടിരിക്കുന്നു.൯ സിംഹാസനത്തിലിരുന്നു, യുഗാദിയുഗങ്ങളോളം ജീവിച്ചിരിക്കുന്നവന് ആ ജീവികൾ തേജസ്സും ബഹുമാനവും സ്തോത്രവും ൧൦ കൊടുക്കുന്തോറും ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണു കൊണ്ടു യുഗാദിയുഗങ്ങളോളം ജീവിച്ചിരിക്കുന്നവനെ കുമ്പിട്ടു. തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിന്മുമ്പിൽ ഇട്ടു കളഞ്ഞു.൧൧ ഞങ്ങളുടെ കൎത്താവും ദൈവവും ആയുള്ളോവെ! നീ സൎവ്വവും സൃഷ്ടിച്ചു നിന്റെ ഇഷ്ടംഹേതുവായി എല്ലാം ഉണ്ടായി, പടെക്കപ്പെട്ടതാകകൊണ്ടു തേജസ്സിനേയും ബഹുമാനത്തേയും ശക്തിയേയും കൈക്കൊൾവാൻ നീ പാത്രമാകുന്നു എന്നു പറയും.
൫. അദ്ധ്യായം.
മുദ്രിതമായ ദേവാലോചനാപുസ്തകത്തെ, (൬) കുഞ്ഞാടായവൻ എടുത്തുകൊൾകയാൽ, (൮) ജീവികൾ മൂപ്പന്മാരും, (൧൧) മൃതാമികളും സ്തുതിക്കുന്നു.
൧ പിന്നെ ഞാൻ സിംഹാസനസ്ഥന്റെ വലങ്കൈമേൽ ഒരു പുസ്തകം കണ്ടു; അത് അകവും പുറവും എഴുത്തുള്ളതും ഏഴു മുദ്രകളാൽ മുദ്ര ഇട്ടതും തന്നെ. ഈ പുസ്തകത്തെ വിടൎത്തുവാനും
൫൮൪
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |