വെളിപ്പാടു ൩. ൪. അ. ൧൫ ആമെൻ എന്നവൻ പറയുന്നിതു: ഞാൻ നിന്റെ ക്രിയകളെ നീ ശീതവനുമല്ല, ഉഷ്ണവാനുമല്ല എന്നു തന്നെ അറിയുന്നു; ശീരുവാനൊ ഉഷ്ണവനൊ ആയാൽ കൊള്ളായിരുന്നു.൧൬ ഇങ്ങിനെ ശീതവാനുമല്ല, ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എൻ വായിൽനിന്ന് ഉമിണ്ണുകളവാൻ ഇരിക്കുന്നു.൧൭ ഞാൻ ധനവാൻ തന്നെ; സമ്പന്നനായി ഒന്നിനും മുട്ടില്ല എന്നു ചൊല്ലിക്കൊണ്ടു നീ ആ നിൎഭാഗ്യനും, അരിഷ്ടനും, ദരിദ്രനും, കുരുടനും, നഗ്നനും എന്നു തിരിയായ്കയാൽ.൧൮ സമ്പന്നനാവാൻ തീയിൽ ചുട്ടു കഴിച്ച പൊന്നും, നിന്റെ നഗ്നതയുടെ ലജ്ജ വിളങ്ങി വരാതവണ്ണം ധരിക്കേണ്ടതും വെള്ള ഉടുപ്പുകളും എന്നോടു മേടിക്കയും, നീ കാണ്മാനായി കണ്ണുകളിൽ ലേപം എഴുതുകയും വേണം എന്നു നിന്നോട് മന്ത്രിക്കുന്നു.൧൯ ഞാനോ പ്രിയം ഭാവിക്കുന്നവരെ ഒക്കെയും ആക്ഷേപിച്ചു ശിക്ഷിക്കുന്നു; ആകയാൽ എരിവുണ്ടായി മനന്തിരിയുക. ഇതാ ഞാൻ വാതുക്കൽ നിന്നു മുട്ടുന്നു; ആരും എന്റെ ശബ്ദം കേട്ടു വതിലെ തുറന്നാൽ, അവന്റെ അടുക്കെ ഞാൻ പുക്ക് അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.൨൧ ജയിക്കുന്നവനു ഞാൻ എന്നോടു കൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നല്കും; ഞാനും ജയിച്ച് എൻ പിതാവിനോട് കൂടി അവന്റെ സിംഹാസനത്തിൽ ഇരുന്നുകൊണ്ടപ്രകാരം തന്നെ.൨൨ ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് ചെവിയുള്ളവൻ കേൾക്കുക.
൪. അദ്ധ്യായം
സിംഹസനസ്ഥനായ ദൈവത്തെ, (൪) സഭയിലും സൃഷ്ടിയിലും സാരാംശമായവർ ചുറ്റി സ്തുതിച്ചു നില്ക്കുന്നതിനെ ദൎശിച്ചതും.
൧ അനന്തരം ഞാൻ കണ്ടതു; ഇതാ സ്വൎഗ്ഗത്തിൽ ഒരു വാതിൽ തുറന്നിട്ട് ആദിയിൽ കാഹളം പോലെ എന്നോടു പറഞ്ഞു കേട്ട ശബ്ദം ഇവിടെ കരേറി വാ, ഇതിൽ പിന്നെ ഉണ്ടാകേണ്ടുന്നവ ഞാൻ നിണക്ക് കാണിക്കും എന്നു ചൊല്ലിയ ഉടനെ. ഞാൻ ആത്മാവിലായി ചമഞ്ഞു.൨ ഇതാ സ്വൎഗ്ഗത്തിൽ ഇരിക്കുന്ന ഒരു സിംഹാസനവും സിംഹാസനത്തിന്മേൽ ഇരിക്കുന്നവനും (കാണായി).൩ ഇരിക്കുന്നവൻ കാഴ്ചെക്ക് യസ്പി സൎദ്യക്കല്ലുകളോടു സദൃശനും മരതകത്തിന്നു സമമായ പച്ച വില്ലും സിംഹാസനത്തിന്റെ ചുറ്റും (ആകുന്നു).൪ സിംഹാസനത്തെ
൫൮൩
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |