താൾ:Malayalam New Testament complete Gundert 1868.pdf/621

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെളിപ്പാടു ൧൧. അ. ബലിപീഠത്തേയും അതിൽ കുമ്പിടുന്നവരേയും അളന്നു കൊൾക.൨ ആലയത്തിന്നു പുറത്തുള്ള പ്രാകാരത്തെ അളക്കാതെ പുറമേ വിട്ടേക്ക; അതല്ലൊ ജാതികൾക്ക് കൊടുക്കപ്പെട്ടു, അവർ വിശുദ്ധ നഗരത്തെ നാല്പത്തുരണ്ടു മാസം ചവിട്ടി നടക്കും.൩ അന്ന് ഞാൻ എന്റെ സാക്ഷികൾക്ക് ഇരുവൎക്കും (അധികാരം) കൊടുക്കും; അവർ രട്ടുടുത്തും കൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.൪ ആയവർ ഭൂമിയുടെ കര്ത്തവിന്മുമ്പാകെ നില്ക്കുന്ന (ജക. ൪, ൨. ൩. ൧൪) ആ രണ്ടു ഒലിവ മരങ്ങളും രണ്ടു നിലവിളക്കുകളും ആകുന്നു.൫ ആരും അവരെ ചേരും വരുത്തുവാൻ ഇശ്ചിച്ചാൽ, അവരുടെ വായിൽനിന്ന് അഗ്നി പുറപ്പെട്ട് അവരുടെ ശത്രുക്കളെ തിന്നു കളയുകയും അവരും ആരും കൊല്ലുവാൻ ഇശ്ചിച്ചാൽ അവൻ അങ്ങിനെ കൊല്ലപ്പെടേണം.൬ അവരുടെ പ്രവാചകദിവസങ്ങളിൽ മഴ ചെയ്യാതവണ്ണം വാനത്തെ അടെപ്പാൻ അധികാരം ഉണ്ടു; വെള്ളങ്ങളെ രക്തമാക്കി മാറ്റുവാനും തോന്നും തോറും സകല ബാധകൊണ്ടും ഭൂമിയെ തല്ലുവാനും അധികാരം ഉണ്ടു.൭ അവരുടെ സക്ഷ്യത്തെ തികച്ചെപ്പോൾ അഗാധത്തിൽനിന്നു കരേറിവരുന്ന മൃഗം അവരോടു പട കൂടി, അവരെ ജയിച്ചു കൊന്നു കളയും. അവരുടെ കൎത്താവും ക്രൂശിക്കപ്പെട്ട മഹാ നഗരത്തിന്റെ വീഥിയിൽ അവരുടെ ശവങ്ങളും കിടക്കും; അതിനു ആത്മികമായി (യശ. ൩, ൯) സദോം എന്നും മിസ്ര എന്നും പേരുണ്ടു.൯ വംശഗോത്രങ്ങളിലും ഭാഷജാതികളിലും പലരും അവരുടെ ശവങ്ങൾ മൂന്നര ദിവസം കണ്ടു, ശവങ്ങളെ തറകളിൽ വെപ്പാൻ സമ്മതിക്കാതെ ഇരിക്കുന്നു.൧൦ ഭൂവസികളും അവർ നിമിത്തം സന്തോഷിച്ചും കളിച്ചും കൊള്ളുന്നു; പ്രവാചകന്മാർ ഇരുവരും ഭൂവാസികളെ പീഡിപ്പിച്ചവരാകയാൽ അന്യോന്യം കാഴ്ചകൾ കൊടുത്തയുക്കും. മൂന്നര ദിവസം കഴിഞ്ഞാൽ പിന്നെ ദൈവത്തിൽനിന്നു ജീവന്റെ ആത്മാവ് അവരില പൂക്കു, അവർ കാലുകൾ ഊന്നി നിന്നു; അവരെ നോക്കി കാണുന്നവൎക്കു മഹാ ഭയം തട്ടുകയും ചെയ്തു.൧൨ എന്നാറെ, ഇവിടെ കരേറി വരുവിൻ എന്ന് സ്വൎഗ്ഗത്തിൽനിന്നു മഹാശബ്ദം അവരോടു പറയുന്നത് കേട്ടു; അവരും ശത്രുക്കൾ അവരെ കണ്ടിരിക്കവേ മേഘത്തിന്നായി സ്വൎഗ്ഗത്തേക്ക് കരേറി പോയി.൧൩ ആ നാഴികയിൽ വലിയ ഭൂകമ്പം ഉണ്ടായി; പട്ടണത്തിൽ പത്തൊന്നു ഇടിഞ്ഞു വീണ്, ഭൂകമ്പ

                                                           ൫൯൩





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/621&oldid=164105" എന്ന താളിൽനിന്ന് ശേഖരിച്ചത്