താൾ:Malayalam New Testament complete Gundert 1868.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മത്തായി. ൨0. ൨൧. അ.

നടത്തുന്നു എന്നും മഹത്തുകൾ അവരെ അധികരിച്ചമൎക്കുന്നു എന്നും നിങ്ങൾ അറിയുന്നു. ൨൬ നിങ്ങളിൽ അപ്രകാരം ആകാ; നിങ്ങളിൽ മഹാൻ ആകുവാൻ ഇഛ്ശിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരനാകും; ൨൭ നിങ്ങളിൽ ഒന്നാമൻ ആവാൻ ഇഛ്ശിച്ചാൽ, നിങ്ങളുടെ ദാസനുമായി ഭവിക്ക. ൨൮മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, താൻ ശുശ്രൂഷിപ്പാനും അനേകൎക്കു വേണ്ടി തന്റെ പ്രാണനെ വീണ്ടെടുപ്പായി കൊടുപ്പാനും വന്ന പ്രകാരമത്രെ.

൨൯ അവർ യറിഹോവിൽ നിന്നു പുറപ്പെടുമ്പോൾ, വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു; ൩൦ അപ്പോൾ കണ്ടാലും വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടർ, യേശു കടന്നു പോകുന്ന പ്രകാരം കേട്ടു: കൎത്താവെ, ദാവിദ്പുത്ര! ഞങ്ങളെ കനിഞ്ഞു കൊൾക! എന്നു നിലവിളിച്ചു. ൩൧ പുരുഷാരം അവരെ മിണ്ടാതിരിപ്പാൻ ശാസിച്ചപ്പോൾ, അവർ: കൎത്താവെ, ദാവിദ്പുത്ര! ഞങ്ങളെ കനിഞ്ഞു കൊൾക! എന്ന് അധികം കൂക്കിപോന്നു. ൩൨ യേശുവും നിന്ന് അവരെ വിളിച്ചു: നിങ്ങൾക്ക് എന്തു ചെയ്യേണ്ടതിന്ന് ഇഛ്ശിക്കുന്നു? എന്നു പറഞ്ഞു. ൩൩ കൎത്താവെ, ഞങ്ങൾക്ക് കണ്ണുകൾ തുറന്നു വരേണം എന്ന് അവർ പറയുന്നു. ൩൪ അപ്പോൾ യേശു കരളലിഞ്ഞു, അവരെ കണ്ണുകളെ തൊട്ടു ഉടനെ കണ്ണുകൾക്കു കാഴ്ച തിരികെ വന്നു; അവർ അവനെ പിന്തുടരുകയും ചെയ്തു.

൨൧. അദ്ധ്യായം.
യരുശലേമിൽ പ്രവേശം [മാ. ൧൧. ലൂ. ൧൯. യൊ. ൧൨.], (൧൨) ദേവാലയത്തിൽ വ്യാപരിച്ചത [മാ. ൧൧. ലൂ. ൧൯, (൧൮) അത്തിമരത്തിന്നു ശാപം [മാ. ൧൧.], (൨൩) പറീശചോദ്യത്തിന്ന് എതിൎചോദ്യം [മാ. ൧൧. ലൂ. ൧൯.], (൨൮) രണ്ടു പുത്രരുടെ ഉപമ, (൩൩) കള്ളകുടിയാന്മാരുടെ ഉപമയും മറ്റും [മാ. ൧൨. ലൂ. ൨൦]

നന്തരം അവർ യരുശലേമിനോടു സമീപിച്ച് ഒലീവമലയരികെ ബെഥ്ഫഗ്ഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യരെ നിയോഗിച്ചു: ൨ നിങ്ങൾക്കു എതിരെ ഉള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ ഉടനെ കെട്ടീട്ടുള്ള ഒരു പെൺകഴുതയേയും അതിനോടു കൂടെ കുട്ടിയേയും കാണും; അവ കെട്ടഴിച്ചു കൊണ്ടു വരുവിൻ! നിങ്ങളോട് ആരും വല്ലതും പറഞ്ഞാൽ, കൎത്താവിന്ന് ഇവ കൊണ്ട് ആവശ്യം ഉണ്ട് എന്നു ചൊല്ലുവിൻ; ൪അവനും ക്ഷണം അവറ്റെ അയക്കും എന്നു പറഞ്ഞു. (ജക. ൯, ൯.)

൫൧.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/61&oldid=164092" എന്ന താളിൽനിന്ന് ശേഖരിച്ചത്