താൾ:Malayalam New Testament complete Gundert 1868.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF MATTHEW. XXI.

ചിയോൻ പുത്രിയോടു പറവിൻ! കണ്ടാലും നിന്റെ രാജാവ് സൌമ്യതയുള്ളവനായും വാഹനമാകുന്ന കഴുതക്കുട്ടിപ്പുറത്തു കയറികൊണ്ടും നിണക്കു വരുന്നു എന്നു ൫ പ്രവാചകന്മുഖേന മൊഴിഞ്ഞതിന്നു നിവൃത്തി വരുവാൻ ഇതു സംഭവിച്ചത്. എന്നാറെ, ശിഷ്യർ പുറപ്പെട്ടു. ൬ യേശു നിയോഗിച്ച പ്രകാരം ചെയ്തു. ൭ കഴുതയേയും കുട്ടിയേയും കൊണ്ടു വന്നു, തങ്ങളുടെ വസ്ത്രങ്ങളെ അതിന്മേൽ പരത്തി. അവനും കയറിഇരുന്നു. ൮ പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രങ്ങളെ വഴിയിൽ വിരിച്ചു, മററുള്ളവർ മരങ്ങളിൽ നിന്നു കൊമ്പുകളെ വെട്ടി, വഴിയിൽ വിതറും, ൯ മുന്നും പിന്നും ചെല്ലുന്ന സമൂഹങ്ങൾ: ദാവിദ്പുത്രനു ഹൊശിയന്ന! (സങ്കീ. ൧൧൮, ൨൫) അത്യുന്നതങ്ങളിൽ ഹൊശിയന്ന! എന്ന് ആൎത്തു കൊണ്ടിരുന്നു. ൧൦ പിന്നെ അവൻ യരുശേലമിൽ പുക്കപ്പോൾ, നഗരം എല്ലാം കുലുങ്ങി: ഇവൻ ആർ? എന്നു (ചോദിച്ചു). ൧൧ പുരുഷാരങ്ങളോ: ഇവൻ ഗലീലയിലെ നചറത്തിൽ നിന്നുള്ള പ്രവാചകനായ യേശു എന്നു പറഞ്ഞു.

൧൨ പിന്നെ യേശൂ ദേവാലയത്തിൽ പ്രവേശിച്ച് ആലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും ഒക്കയും പുറത്താക്കി. പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പലകകളെയും മറിച്ചുകളഞ്ഞ് അവരോടു പറയുന്നു: ൧൩ എന്റെ ഭവനം പ്രാ‍ൎത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിഇരിക്കുന്നു. (യശ.൫൬, ൭); നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ (യിറ, ൭, ൧൧.) ആക്കി തീൎത്തു. ൧൪ എന്നാറെ, കുരുടരും മുടന്തരും ആലയത്തിൽ തന്നെ അവന്റെ അടുക്കെ വന്നു; ൧൫ അവനും അവരെ സൌഖ്യമാക്കി. പിന്നെ മഹാപുരോഹിതരും ശാസ്ത്രികളും അവൻ ചെയ്ത അതിശയങ്ങളെയും ദാവിദ്പുത്രനു ഹൊശിയന്ന എന്ന് ആലയത്തിൽ ആൎക്കുന്ന ബാലന്മാരെയും കണ്ടിട്ടു മുഷിഞ്ഞു: ൧൬ ഇവർ പറയുന്നതു കേൾക്കുന്നുവൊ? എന്ന് അവനോട് പറഞ്ഞു; യേശു അവരോട്: അതെ, (സങ്കീ. ൮, ൩) ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്ചയെ നിൎമ്മിച്ചു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചില്ലയൊ? ൧൭ എന്നു ചൊല്ലി, അവരെ വിട്ടു, പട്ടണത്തിൽനിന്നു പുറപ്പെട്ടു, ബൈത്ഥന്യെക്കു ചെന്ന് അവിടെ രാത്രി പാൎക്കയും ചെയ്തു.

൫൨


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/62&oldid=164103" എന്ന താളിൽനിന്ന് ശേഖരിച്ചത്