ഭക്തിഹീനമോഹങ്ങളിൻ പ്രകാരം നടക്കുന്ന പരിഹാസക്കാരും ഉണ്ടാകുമെന്ന് അവർ നിങ്ങളോട് പറഞ്ഞുവല്ലൊ.൧൯ ആയവർ വേർ പിരിഞ്ഞുകൊണ്ട് ആത്മാവില്ലാത്ത പ്രാണമയന്മാർ അത്രെ.൨൦ നിങ്ങളൊ പ്രിയമുള്ളവരേ! നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തിന്മേൽ വിശുദ്ധാത്മമൂലം നിങ്ങളെ ൨൧ തന്നെ പണി ചെയ്തും, പ്രാൎത്ഥിച്ചും നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെകനിവെ നിത്യജീവനായിട്ടു പാൎത്തും കൊണ്ടു. ദൈവസ്നേഹത്തിൽ നിങ്ങളെ തന്നെ കാത്തുകൊൾവിൻ.൨൨ പിന്നെ അതിൽ സംശയിക്കുന്നവരെ ബോധം വരുത്തുവിൻ.൨൩ ചിലരെ രീയിൽനിന്നു പറിക്കുംവണ്ണം ഉദ്ധരിപ്പിൻ! ജഡത്താൽ കറ വന്ന അങ്കിയേയും ദ്വേഷിച്ചു ചിലരെ ഭയത്തോടെ കനിഞ്ഞും കൊൾവിൻ.
൨൪ നിങ്ങൾ പിഴുകാതെ സൂക്ഷിച്ചു, തന്റെ തേജസ്സിൻ മുമ്പിൽ കറ കൂടാതെ ഉല്ലാസത്തോടെ നിറുത്തുവാൻ ശക്തിയുള്ള ഏകദൈവവും (നമ്മുടെ കൎത്താവായ യേശുക്രിസ്തന്മൂലം) ൨൫ നമ്മുടെ രക്ഷിതാവും ആയവന്നു തേജസ്സും മഹിമയും ബലവും അധികാരവും സൎവ്വയുഗത്തിന്മുമ്പെയും ഇപ്പോഴും എല്ലയുഗങ്ങളിലും ഇരിപ്പുതാക ആമെൻ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |