The Revelation
OF
St. JOHN THE DIVINE
യോഹനാന്റെ
വെളിപ്പാടു
൧. അദ്ധ്യായം
(൪) വന്ദനം, (൯) യോഹനാന്റെ ദൎശനവിചാരം
൧ യേശുക്രിസ്തന്റെ വെളിപ്പാടു, ആയതിനെ വേഗത്തിൽ ഉണ്ടാകേണ്ടുന്നവ സ്വദാസന്മാൎക്ക് കാണിക്കേണ്ടതിന്നു; ദൈവം അവനു കൊടുത്തു, അവനും സ്വദൂതനെകൊണ്ട് നിയോഗിച്ചു, തന്റെ ദാസനായ യോഹനാനെ അറിയിച്ചതു.൨ ഇവൻ ദേവവചനവും യേശുക്രിസ്തന്റെ സാക്ഷ്യവും ആയി ഞാൻ കണ്ടവ ഒക്കയും സാക്ഷിപ്പെടുത്തി.൩ (ഈ) പ്രവാചകവാക്കുകളെ വായിക്കുന്നവനും കേൾക്കുന്നവരും അതിൽ എഴുതിയവറ്റെ സൂക്ഷിക്കുന്നവരും ധന്യന്മാർ; സമയം അടുത്തിരിക്കുന്നു സത്യം.
൪ ആസ്യയിലുള്ള ഏഴു സഭകൾക്കും യോഹനാൻ (എഴുതുന്നതു): ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനും ആയവനിൽനിന്നും അവന്റെ സിംഹസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളിൽനിന്നും.൫ വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂമിരാജാക്കന്മാരെ വാഴുന്നവനും ആയ യേശുക്രിസ്തനിൽനിന്നും നിങ്ങൾക്ക് കരുണയും സമാധാനവും ഉണ്ടാകും.൬ നമ്മെ സ്നേഹിക്കുന്നവനും നമ്മെ പാപങ്ങളിൽനിന്നു സ്വരക്തത്തിൽ കഴുകി, നമ്മെ സ്വപിതാവായ ദൈവത്തിന്നു രാജ്യവും
വൎഗ്ഗം:DC2014Pages - by User:991joseph
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |