താൾ:Malayalam New Testament complete Gundert 1868.pdf/603

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
യൂദാ.

സദൊം ഘമോറയും അവറ്റിൻ ചുറ്റുമുള്ള പട്ടണങ്ങളും അവൎക്ക് ഒത്തവണ്ണം പുലയാടി, അന്യജഡത്തിൻ പിന്നാലെ നടന്നു പോയതിനാൽ, നിത്യഗ്നിവിധിയെ സഹിച്ചു, ദൃഷ്ടാന്തമായിക്കിടക്കുന്നു എന്നും ഉള്ളവ തന്നെ.൮ എങ്കിലും സമപ്രകാരത്തിൽ ഇവരും സ്വപ്നാവസ്ഥയിലായി, ജഡത്തെ മലിനമാകുന്നു; കൎത്തൃത്വത്തെ നിരസിക്കുന്നു, തേജസ്സുകളെ ദുഷിച്ചു ചൊല്ലുന്നു.൯ എന്നാൽ പ്രധാനദൂതനായ മികയെൽ കൂടെ പിശാചോട് ഇടഞ്ഞു, മോശയുടെ ഉടൽ ചൊല്ലി വാദിക്കുമ്പോൾ, ദൂഷണവിധിയെ ഉച്ചരിപ്പാൻ തുനിയാതെ, കൎത്താവ് നിന്നെ ശാസിക്ക എന്ന് പറഞ്ഞതെ ഒള്ളു.൧൦ ഇവരൊ തങ്ങൾ അറിയാത്തവയെല്ലാം ദുഷിച്ചു പറയുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെ പോലെ എന്തെല്ലാം പ്രാകൃതമായി ബോധിക്കുന്നു; അവറ്റിൻ കെട്ടുപോകുന്നു.൧൧ അവൎക്ക് ഹാ കഷ്ടം! കായിൻ വഴിയിൽ നടന്നു, കൂലിക്കായി ബില്യാമിൻ ഭ്രമത്താൽ ഒഴുകികൊണ്ടു കൊറഹിൻ കലഹവാക്കിനാൽ നശിച്ചു പോയവരല്ലൊ.൧൨ ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ അഞ്ചാതെ കൂടി, (യഥേഷ്ടം) നുകൎന്നു തങ്ങളെ തന്നെ മേക്കുകകൊണ്ടു കടല്പാറകൾ ആകുന്നു: കാറ്റുകൾ അടിച്ചു, നീർ ചൊരിയാതെ കടക്കുന്ന മേഘങ്ങൾ, കായ്ക്കും കാലം കഴിഞ്ഞ അഫലമരങ്ങൾ രണ്ടതു ചത്തവയും വേരറ്റു പോയവയും തന്നെ.൧൩ തങ്ങളുടെ നാണക്കേടുകളെ നുരെച്ചു തള്ളുന്ന കടലിലെ കൊടുന്തിരകൾ; അന്ധതമസ്സു നിത്യതക്കായി കാക്കപ്പെട്ടുള്ള ഭ്രമനക്ഷത്രങ്ങൾ തന്നെ.൧൪ ഇവരെ ഉദ്ദേശിച്ചിട്ട് ആദാമിൽനിന്ന് ഏഴാമനായ ഹനൊകു കൂടെ പ്രവചിച്ചിതു: ഇതാ കൎത്താവ് തന്റെ വിശുദ്ധ ലക്ഷണങ്ങളോട് കൂടെ വന്നത്.൧൫ എല്ലവൎക്കായും ന്യായം വിസ്തരിപ്പാനും ഭക്തികേടായി ചെയ്തു സകല അധൎമ്മക്രിയകൾ നിമിത്തവും പാപികൾ തനിക്ക് ചൊന്ന സകല നിഷ്ഠരങ്ങൾ നിമിത്തവും പാപികൾ (അവരുടെ) അഭക്തരെ ഒക്കയും ബോധം വരുത്തി ശാസിപ്പാനും എന്നത്രെ.൧൬ ഇവർ തങ്ങളുടെ മോഹങ്ങളെ അനുസരിച്ച് നടക്കകൊണ്ടു, പിറുപിറുപ്പുകാരും ആവലാധിക്കാരും ആകുന്നു; പ്രയോജനം വിചാരിച്ചു മുഖസ്തുതി ആചരിച്ചും കൊണ്ട് അവരുടെ വായി അതിമാനുഷം ചൊല്ലുന്നു.൧൭ നിങ്ങളോ പ്രിയമുള്ളവരേ! നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ അപോസ്തുലർ മുൻ ചൊന്ന വാക്കുകളെ ഓൎപ്പിൻ.൧൮ അന്ത്യകാലത്തിൽ തങ്ങളുടെ

൫൭൫































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/603&oldid=164085" എന്ന താളിൽനിന്ന് ശേഖരിച്ചത്