THE SECOND EPISTLE OF
John
യോഹനാന്റെ
രണ്ടാം ലേഖനം
ഒരു സഭയെ, (൪) വിശ്വാസസ്നേഹങ്ങളിൽ നിലനില്പാൻ പ്രബോധിപ്പിക്കുന്നതു.
൧ തെരിഞ്ഞെടുക്കപ്പെട്ട കൎത്ത്രിക്കും ഞാൻ സ്നേഹിക്കുന്ന അവളുടെ മക്കൾക്കും മൂപ്പൻ (എഴുതുന്നത്).൨ ഞാൻ മാത്രമല്ല, സത്യത്തെ അറിഞ്ഞവർ എല്ലാവരും നമ്മിൽ വസിക്കുന്നതും നമ്മോട് എന്നേക്കും നില്പതും ആകുന്ന സത്യത്തിൻ നിമിത്തം (നിങ്ങളെ സ്നേഹിക്കുന്നു).൩ പിതാവായ ദൈവത്തിൽ നിന്നും പിതാവിൻ പുത്രനായ യേശുക്രിസ്തൻ എന്ന കൎത്താവിൽനിന്നും സത്യത്തിലും സ്നേഹത്തിലും നിങ്ങളോടു കരുണ, കനിവു, സമാധാനവും ഉണ്ടാവൂതാക.൪ നമുക്കു പിതാവിൽനിന്നു കല്പ്പന വന്നത് പോലെ നിന്റെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു ഞാൻ കണ്ടെത്തുകയാൽ, അത്യന്തം സന്തോഷിച്ചു.൫ ഇനി കൎത്ത്രീ നിണക്ക് പുതിയ കല്പന അല്ല, ആദിമുതൽ നമുക്ക് ഉണ്ടായതത്രേ; ഞാൻ എഴുതികൊണ്ടു, നാം അന്യോന്യം സ്നേഹിക്കുക എന്നു നിന്നോട് ചോദിക്കുന്നു.൬ നാം അവന്റെ കല്പനകളിൻ പ്രകാരം നടക്കുക എന്നത് സ്നേഹം തന്നെ ആകുന്നു; ആയതിൽ നടക്കേണം എന്നത് നാം ആദിമുതൽ കേട്ട പ്രകാരം കല്പന ആകുന്നതു:൭ ജഡത്തിൽ വരുന്നവൻ എന്നു യേശുക്രിസ്തനെ സ്വീകരിക്കാത്ത വഞ്ചകർ പലരും ലോകത്തിലേക്കു പുറപ്പെട്ടുവല്ലൊ, വഞ്ചകനും എതിൎക്രിസ്തനും ഇപ്രകാരമുള്ളവനത്രേ.൮ നാം അദ്ധ്വാനിച്ച് ഉണ്ടാക്കിയതും കളയാതെ പൂൎണ്ണ കൂലിയെ പ്രാപിക്കേണ്ടതിന്നു നിങ്ങളെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |