താൾ:Malayalam New Testament complete Gundert 1868.pdf/597

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൧. യോഹനാൻ ൫. അ.

തന്നു എന്നും, ആ ജീവൻ അവന്റെ പുത്രനിൽ ആകുന്നു ഈനും ഉള്ളതത്രെ.൧൨ പുത്രനുള്ളവന്നു ജീവൻ ഉണ്ടു, ദേവപുത്രൻ ഇല്ലാത്തവന്നു ജീവനും ഇല്ല.൧൩ ദേവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്ക് ഞാൻ ഇവ എഴുതിയതു: നിങ്ങൾ നിത്യജീവനുള്ളവർ എന്നറിഞ്ഞു, ദൈവപുത്രന്റെ നാമത്തിൽ (ഇനിയും) വിശ്വസിക്കേണ്ടതിന്നത്രേ.       ൧൪ നമുക്കു അവനോടുള്ള പ്രാഗത്ഭ്യമാവിത്: നാം അവന്റെ ഇഷ്ടപ്രകാരം വല്ലതും യാചിച്ചാൽ, അവൻ നമ്മെ കേൾക്കുന്നു എന്നത്രെ.൧൫ എന്തു യാചിച്ചാലും അവൻ നമ്മെ കേൾക്കുന്നു എന്നറികിൽ നാം അവനോടു യാചിച്ച യാചനകൾ ലഭിച്ചു എന്നും അറിയുന്നു.൧൬ ആരാനും തന്റെ സഹോദരൻ മരണത്തിലേക്കല്ലാത്ത പാപം ചെയ്തു പിഴെക്കുന്നതു കണ്ടാൽ, യാചിക്കും; അവനും ജീവനെ കൊടുക്കയും ആം; മരണത്തിലേക്കല്ലാത്ത പാപം ചെയ്യുന്നവൎക്ക് തന്നെ മരണത്തിന്നുള്ള പാപം ഉണ്ടു; അതിന്നായി ചോദിക്കേണം എന്നു ഞാൻ ചൊല്ലുന്നില്ല.൧൭ എല്ലാ അനീതിയും പാപമാകുന്നു, മരണത്തിന്നല്ലാത്ത പാപവും ഉണ്ടു.൧൮ ദൈവത്തിൽനിന്നു ജനിച്ചവർ ആരും പാപം ചെയ്യാ എന്നു നാം അറിയുന്നു; അല്ല, ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതും ഇല്ല.൧൯ നാം ദൈവത്തിൽനിന്ന് ആകുന്നു എന്നു നാം അറിയുന്നു; സൎവ്വലോകവും ദുഷ്ടനിൽ കിടക്കുന്നു.൨൦ ദൈവപുത്രൻ വന്നു നാം സത്യമുള്ളവനെ അറിവാനായി നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു, അതിനാൽ നാം സത്യമുള്ളവനിൽ അവന്റെ പുത്രനായ യേശുക്രിസ്തനിൽ തന്നെ ആകുന്നു; ഇവൻ സത്യദൈവവും നിത്യജീവനും ആകുന്നു.൨൧ പൈതങ്ങളെ, വിഗ്രഹങ്ങളിൽനിന്നു നിങ്ങളെ കാത്തുകൊൾവിൻ.

Rule Segment - Span - 100px.svg Rule Segment - Diamond open - 7px.svg Rule Segment - Curl Left - 10px.svg Rule Segment - Diamond open - 7px.svg Rule Segment - Curl Right - 10px.svg Rule Segment - Diamond open - 7px.svg Rule Segment - Span - 100px.svg

൫൬൯


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/597&oldid=164077" എന്ന താളിൽനിന്ന് ശേഖരിച്ചത്