താൾ:Malayalam New Testament complete Gundert 1868.pdf/504

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


സേവകളാൽ അല്ല; കൎത്താവെ ഭയപ്പെട്ടു ഹൃദയത്തിൽ ഏകാഗ്രതയിലത്രെ. നിങ്ങൾ ചെയ്തത് ഒക്കയും പരമാവകാശം എന്ന പ്രതിഫലം കൎത്താവോട് ലഭിക്കും എന്നറിഞ്ഞു. മനുഷ്യൎക്കെന്നല്ല; കൎത്താവിന്ന് എന്നു മനസ്സോടെ പ്രവൃത്തിപ്പിൻ, കൎത്താവായ ക്രിസ്തനെ അത്രെ സേവിപ്പിൻ. അനീതിയെ ചെയ്യുന്നവൻ ചെയ്തതിനെ തന്നെ പ്രാപിക്കുമല്ലൊ; മുഖപക്ഷം എന്നതും ഇല്ല. യജമാന്മാരെ, നിങ്ങൾക്കും വാനങ്ങളിൽ യജമാനൻ ഉണ്ടെന്നറിഞ്ഞു, ദാസൎക്കു ന്യായവും സാമ്യവും ആയതിനെ കാട്ടുവിൻ.

2. അദ്ധ്യായം

ഓരൊ പ്രബോധനങ്ങൾ ( ) വൎത്തമാനങ്ങൾ, ( ) സമാപ്തി.

പ്രാൎത്ഥനയിൽ അഭിനിവേശിച്ചും സ്തോത്രത്തോടെ അതിങ്കൽ ജാഗരിച്ചും കൊൾവിൻ. എനിക്കു ബന്ധത്തിൽ കാരമമായ ക്രസ്തു മൎമ്മത്തെ പറവാൻ ദൈവം ഞങ്ങൾക്ക് വചനത്തിൽ വാതിലെ തുറക്കുകയും ഞാൻ പറയേണ്ടുന്നപ്രകാരം; അതിനെ വിളങ്ങിക്കയും ചെയ്യേണ്ടതിന്നു ഞങ്ങൾക്കായികൊണ്ടും പ്രാൎത്ഥിപ്പിൻ. പുറത്തുള്ളവരോടു സമയത്തെ തക്കത്തിൽ വാങ്ങിക്കൊണ്ടും ജ്ഞാനത്തിൽ നടന്നു വരുവിൻ. ഓരോരുത്തനോട് ഉത്തരം പറവാൻ നിങ്ങൾക്കു ബോധിക്കുംവണ്ണം നിങ്ങളുടെ വാക്കു എപ്പോഴും ലാവണ്യത്തോടും ഉപ്പിനാൽ രൂചികരവും ആകുക.

എൻറെ അവസ്ഥകൾ ഒക്കയും പ്രിയസഹോദരനും കൎത്താവിൽ വിശ്വസ്ത ശുശ്രൂഷക്കാരനും സഹദാസനും ആയ തൂകികൻ നിങ്ങളോട് അറിയിക്കും. അവൻ അങ്ങെ അവസ്ഥകളെ അറിഞ്ഞും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചും കൊള്ളേണ്ടതിന്നു തന്നെ. ഞാൻ അവനെ അങ്ങു നിന്നുള്ള ഒനെ സിമൻ എന്ന വിശ്വസ്തനും പ്രിയനും ആയ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കെ അയച്ചുച ഇവിടത്തേവ എല്ലാം അവർ നിങ്ങളെ അറിയിക്കും. എൻറെ കൂടെ പടകാവലിൽ ഉള്ള അരിസതൎഹനും ബൎന്നബാവിൻ മത്തുനനാ. മാൎക്കും (അവനെ കുറിച്ചു നിങ്ങൾക്കു കല്പന വന്നുവല്ലൊ, അവൻ അങ്ങു വന്നാൽ അവനെ കൈക്കൊൾവിൻ യുസ്തൻ എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദിക്കുന്നു; പരിച്ഛേദനയിൽ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/504&oldid=163975" എന്ന താളിൽനിന്ന് ശേഖരിച്ചത്