താൾ:Malayalam New Testament complete Gundert 1868.pdf/503

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു       കൊലസ്സർ ൩. അ.

അവ ഒക്കയും കോപം, ക്രോധം, വേണ്ടതാനവും നിങ്ങളുടെ വായിൽനിന്നു ദുഷണദുർഭാഷണങ്ങളും ഇടുകളവിൻ അന്യോൻ ന്യം കളവു പറയായവിൻ നിങ്ങൾ പഴയ മനുഷ്യനെ അവ ൧0 ന്റെ പ്രവൃത്തികളോട് കൂടെ വീഴ്ത്തു കളഞ്ഞു, തന്നെ സൃഷ്ടിച്ച വന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിലേക്കു പുതുക്കപ്പെട്ട ന്ന നൂതന മനുഷ്യനെ ധരിച്ചു കൊണ്ടിട്ടുണ്ടെല്ലൊ. അതിൽ ൧൧ യവന യഹ്രദന്മാരും പരിഛേദന അഗ്രചർമ്മവും മ്ലേഛശക രും ദാസസ്വതന്ത്രരും എന്നില്ല; ക്രിസ്തനത്രെ എല്ലാവരിലും എ ല്ലാം ആകുന്നു

   അതുകൊണ്ടു ദൈവത്താൽ തെരിഞ്ഞെടുക്കപ്പെട്ടവരും വി ൧൨

ശുദ്ധരും പ്രിയരുമായി അലിവുള്ള കരൾ, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷാന്തി എന്നിവറ്റെ ധരിച്ചുകൊണ്ടു. അന്യോന്യം പൊ ൧൩ റുത്തും ഒരുവനോട് ഒരുവനു വഴക്കായാൽ, തമ്മിൽ സമ്മാനിച്ചും വിടുവിൻ! ക്രിസ്തൻ നിങ്ങൾക്ക് സമ്മാനിച്ചതു പോലെ തന്നെ നിങ്ങളും (ചെയവിൻ). ഈ സകലത്തിന്നും മീഞ സ്നേഹം ആ ൧൪ കുന്ന തികവിൻ കെട്ടിനെ അണിവിൻ! ക്രിസ്തുന്റെ സമാധാ ൧൫ നം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴുകയും വേണം; ആയതിന്നാ യി നിങ്ങൾ ഏകശരീരത്തിൽ (ആവാൻ) വിളിക്കപ്പെട്ടുവല്ലൊ, കൃതജ്ഞരായും ഭവിപ്പിൻ. ക്രിസ്തുന്റെ വചനം ഐശ്വൎ‌യ്യമാ ൧൬ യി നിങ്ങളിൽ വസിക്കയും നിങ്ങൾ എല്ലാ ജ്ഞാനത്തിലും അ ന്യോന്യം പഠിപ്പിച്ചും സങ്കീർത്തനങ്ങളാലും സ്തതികളാലും ആത്മി ക പാട്ടുകളാലും ബുദ്ധി ഉപദേശിച്ചും കരുണയാലെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടി കൊൾകയും ആവു. വാ ൧൭ ക്കിലൊ, ക്രിയയിലൊ എന്തു ചെയ്താലും സകലവും കർത്താവാ യ യേശുവിന്റെ നാമത്തിൽ ചെയ്തും ദൈവവും പിതാവും ആ യവന് അവന്മൂലം സൃോത്രം കഴിച്ചും കൊണ്ടിരിപ്പിൻ.

 സ്ത്രീകളെ കർത്താവിൽ ഉചിതമാകുംവണ്ണം പുരുഷന്മാർക്ക് കീ ൧൮

ഴടങ്ങുവിൻ.പുരിഷന്മാരെ!സ്ത്രീകളെസ്നേഹിച്ചുംഅവരോ ൧൯ ടു കൈപ്പിച്ചു പോകാതെയും ഇരിപ്പിൻ. മക്കളെ, പിതാക്കളെ ൨0 എല്ലാംകൊണ്ടും അനുസരിപ്പിൻ! ഇതത്രെ കർത്താവിങ്കൽ ന ന്ന സമ്മതം ആകുന്നു. പിതാക്കന്മാരെ, നിങ്ങളുടെ മക്കൾ ബു ൨൧ ദ്ധിമുട്ടി പോകരുത് എന്നു വെച്ചു അവരെ (കോപത്തിന്നായി) ഇളക്കാതെ ഇരിപ്പിൻ. ദാസരെ ജഡപ്രകാരം ഉടയവരെ എ ൨൨ ല്ലാംകൊണ്ടും അനുസരിപ്പിൻ! മനുഷ്യരെ രസിപ്പിക്കുന്ന ദൃഷ്ടി

                     ൪൭൫
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/503&oldid=163974" എന്ന താളിൽനിന്ന് ശേഖരിച്ചത്