താൾ:Malayalam New Testament complete Gundert 1868.pdf/505

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു             കൊലസ്സർ ൪. അ.

നിന്ന് ഇവർ മാത്രം ദേവരാജ്യത്തിന്നു കൂട്ടുവേലക്കാർ ആയിട്ട് എനിക്കു സാന്ത്വനമായി ബവിച്ചു. അങ്ങുനിന്നുള്ള എപ്രഭ്രാ ൧൨ വെന്ന ക്രിസ്തുദാസൻ നിങ്ങളെ വന്ദിക്കുന്നു; നിങ്ങൾ ദൈവ ത്തിന്റെ സകല ഇഷ്ടത്തിലും തികഞ്ഞവരും നിറപടി വന്ന വരും ആയിനിൽക്കേണ്ടതിന്നു, അവൻ പ്രാർത്ഥനകളിൽ നിങ്ങ ൾക്കു വേണ്ടി എപ്പോഴുംപോരാടുന്നു. നിങ്ങൾക്കും ലപുദിക്യ ൧൩ യിലും ഹിയരപൊലിയിലും ഉള്ളവർക്കും വേണ്ടി, അവനു വള രെ പ്രയാസം ഉണ്ട് എന്നുള്ളതിന്നു ഞാനും അവനു സാക്ഷി. പ്രിയ വൈദ്യനായ ലൂക്കവും ദേമാവും നിങ്ങളെ വന്ദിക്കുന്നു ൧൪ ലപുദിക്യയിലെ സഹോദരന്മാരെയും വിശേഷാൽ നുഫാവെ ൧൫ യും അവന്റെ വീട്ടിലെ സഭയേയും വന്ദിപ്പിൻ നിങ്ങളിൽ ൧൬ ഈ ലേഖനം വായിച്ചു തീൎന്ന ശേഷം ലപുദിക്യരുടെ സഭയി ൽ കൂടെ വായിപ്പിക്കയും ലപുദിക്യയിൽ നിന്നുള്ളതിനെ നിങ്ങ ൾ വായിക്കയും ചെയുവിൻ. അർഹിപ്പനോടു നീ കർത്താവിൽ പ ൧൭ രിഗ്രഹിച്ച ശുശ്രൂഷയെ നിർവ്വഹിപ്പാൻ അതിനെ നോക്കുക എന്നും ചൊല്ലുവിൻ. പൌലായ ഈ എന്റെ കൈയാലെ വ ൧൮ ന്ദനം; എന്റെ ബന്ധങ്ങളെ ഓർത്തുകൊൾവിൻ; കരുണ നിങ്ങളോട് ഇരിപ്പൂതാക.

         ----------------ഃഃഃ----------------------

               ൪൭൭
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/505&oldid=163976" എന്ന താളിൽനിന്ന് ശേഖരിച്ചത്