താൾ:Malayalam New Testament complete Gundert 1868.pdf/489

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഫെസ്യർ ൬.അ.

 എതിർപ്പാനും സകലത്തെയും സമാപിച്ചിട്ടു നില്പാനും കഴിയേ
 ണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗത്തെ എഴുത്തു കൊ

ൾവിൻ എന്നാൽ നിങ്ങലുടെ അരെക്ക് സത്യത്തെ കെട്ടി, ൧൪ നീതി എന്ന കവചത്തെ ധരിച്ചു. സമാധാനസുവിശേഷ ൧൫ ത്തിന്റെ മുതിർച്ചയെ കാലുകൾക്ക് ചെരിപ്പാക്കി. എല്ലാറ്റിന്മീ ൧൬ തെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കയും കെടുപ്പാൻ മതിയായ വി ശ്വാസമാകുന്ന പലിശയെ എടുത്തുംകൊണ്ടു നില്പിൻ പി ൧൭ ന്നെ രക്ഷയാം ശിരസ്രവും ദേവച്ചൊൽ ആകുന്ന ആത്മാവി ൻ വാളേയും കൈക്കൊൾവിൻ എല്ലാ പ്രാർത്ഥനയാലും യാവ ൧൮ നയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിനായ്ത ന്നെ ജാഗരിച്ചും കൊണ്ട്, എല്ലാ വിശുദ്ധർക്കും എനിക്കും വേണ്ടി യാചനയിൽ സകല അദിനിവേശം പൂണ്ടും (നിൽക്കേണ്ടു) ഞാൻ ചങ്ങലയിൽ മന്ത്രിയായി സേവിക്കുന്ന സുവിശേഷ ൧൯ ത്തിന്റെ മർമ്മത്തെ പ്രാഗത്ഭ്യത്തോടെ അറിയിപ്പാൻ എന്റെ വായി തുറക്കുമ്പോൾ, എനിക്കു വചനം നൽകപ്പെടേണം എന്നും ൨0 ഞാൻ പറയേണ്ടുവണ്ണം അതിൽ പ്രാഗത്ഭ്യം കാട്ടേണം എ ന്നും തന്നെ.

  എന്റെ അവസ്ഥയും ഞാൻ നടക്കുന്നതും നിങ്ങളും അറി         ൨൧

യേണ്ടതിന്നു പ്രിയ സഹോദരനും കർത്താവിൽ വിശ്വസ്ത ശു ശ്രൂഷക്കാരനും ആയ തുകിക്കൻ നിങ്ങൾക്ക് എല്ലാം അറിയി ക്കും അവനെ ഞാൻ നിങ്ങളരികത്ത് അയച്ചതു നിങ്ങൾ ഞ ൨൨ ങ്ങളുടെ വസ്തുക്കളെ അറികയും അവൻ നിങ്ങലുടെ ഹൃദയങ്ങ ളെ ആശ്വസിപ്പിക്കയും വേണം എന്നു വെച്ചത്രെ. പിതാവാ ൨൩ യ ദൈവത്തിൽനിന്നും കൎത്താവായ യേശുക്രിസ്തുനിൽനിന്നും സഹോദരന്മാർക്കു സമാധാനവും വിശ്വാസത്തോടെ സ്നേഹവും (ഉണ്ടായിരിക്ക). നമ്മുടെ കൎത്താവായ യേശുക്രിസ്തുനെ അ ൨൪ ക്ഷയമായി സ്നേഹിക്കുന്നവരോട് ഒക്കയും കരുണ (ഉണ്ടാക)


               -------ഃഃഃഃഃ-ഃഃഃഃഃ---------
                         ൪൬൧
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/489&oldid=163957" എന്ന താളിൽനിന്ന് ശേഖരിച്ചത്