താൾ:Malayalam New Testament complete Gundert 1868.pdf/455

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨. കൊരിന്തർ ൭. അ.

കുറ്റവിധിക്കായല്ല ഞാൻ പറയുന്നു കൂട മരിപ്പാനും കൂട ജീവിപ്പാനും നിങ്ങൾ ഞങ്ങടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്നു ഞാൻ മുൻ ചൊല്ലീട്ടുണ്ടല്ലൊ. നിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം പൊരുതു ഞാൻ ആശ്വാസം കൊണ്ടു നിറഞ്ഞിരിക്കുന്നു ഞങ്ങളുടെ എല്ലാ ഉപദ്രവത്തിന്മേലും സന്തോഷം അത്യന്തം വഴിഞ്ഞവനാകുന്നു. എങ്ങിനെ എന്നാൽ മക്കെദോന്യയിൽ വന്ന ശേഷവും ഞങ്ങളുടെ ജഡത്തിന്നു സൌഖ്യം ഒട്ടും ഇല്ലാഞ്ഞു, ഞങ്ങൾ എല്ലാവിധത്തിലും സങ്കടപ്പെടുന്നവർ അത്രെ; പുറത്തു യുദ്ധങ്ങൾ അകൎത്തു ഭയങ്ങൾ. എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്നവനായ ദൈവം തീതന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു. അവന്റെ വരവിനാൽ മാത്രമല്ല അവനു നിങ്ങളെ തൊട്ടു തണുപ്പു വന്ന ആശ്വാസത്താലും കൂടെ നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ പരിദേവനയും എനിക്കായിക്കൊണ്ട് നിങ്ങളുടെ എരിച്ചലും ഞങ്ങൾക്ക് ബോധിപ്പിക്കയിൽ തന്നെ; അതുകൊണ്ടു ഞാൻ അധികവും സന്തോഷിച്ചു. എന്തെന്നാൽ ഞാൻ ലേഖനത്താൽ നിങ്ങളെ ദുഃഖിപ്പിച്ചു. എങ്കിൽ (ആ ലേഖനം നിങ്ങളെ കുറയ നേരത്തേക്ക് ആകട്ടെ ദുഃഖിപ്പിച്ചു എന്നു കാണുന്നുണ്ടല്ലൊ) അതിന്നു ഞാൻ അനുതപിച്ചു പോയിട്ടും അനുതപിക്കുന്നില്ല. ഇപ്പോൾ നിങ്ങൾ ദുഃഖപ്പെട്ടു എന്നല്ല മാനസാന്തരത്തിന്നായത്രെ ദുഃഖപ്പെട്ടതിനാൽ ഞാൻ സന്തോഷിക്കുന്നു; നിങ്ങൾ ഞങ്ങളാൽ ഒന്നിലും ഹാനിവരാതവണ്ണം ദൈവപ്രകാരമായി അല്ലൊ ദുഃഖപ്പെട്ടു. കാരണം ദേവപ്രകാരം ഉള്ള ദുഃഖം അനുതാപം വരാതൊരു രക്ഷയിലേക്കുള്ള മാനസാന്തരത്തെ സമ്പാദിക്കുന്നു; ലോകത്തിൻ ദുഃഖം മരണത്തെ സമ്പാദിക്കെ ഉള്ളൂ.

കണ്ടാലും ആ ദേവപ്രകാരം ദുഃഖപ്പെട്ടതു തന്നെ നിങ്ങൾക്ക് എത്ര ഉത്സാഹത്തെ സമ്പാദിച്ചു പോൽ! അല്ല പ്രതിവാദത്തെയും രസക്കേടിനേയും അല്ല ഭയത്തേയും വാഞ്ഛയേയും അല്ല, എരിച്ചലേയും പ്രതിക്രിയയേയും കൂടെ (സമ്പാദിച്ചതു). ആ കാൎയ്യത്തിൽ നിങ്ങൾ നിൎമ്മലന്മാർ എന്ന് എല്ലാ വിധത്തിലും നിങ്ങളെ തന്നെ രജ്ഞിപ്പിച്ചു കാട്ടി. ആകയാൽ ഞാൻ നിങ്ങൾക്കു (അങ്ങിനെ) എഴുതിയതും അന്യായം ചെയ്തവൻ നിമിത്തമല്ല അന്യായം തട്ടിയവൻ നിമിത്തവും അല്ല; ഞങ്ങൾക്ക് വേണ്ടി അങ്ങുള്ള ഉത്സാഹം ദേവമുമ്പാകെ വിളങ്ങുകനിമിത്തം

൪൨൭






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/455&oldid=163920" എന്ന താളിൽനിന്ന് ശേഖരിച്ചത്