താൾ:Malayalam New Testament complete Gundert 1868.pdf/456

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


II. CORINTHIANS VII. VIII.

തന്നെ. അതുകൊണ്ടു ഞങ്ങൾ ആശ്വാസപ്പെട്ടിരിക്കുന്നു ഞങ്ങളുടെ ആശ്വാസത്തിന്നും മീതെ തീതന്റെ സന്തോഷത്താൽ എത്രയും അധികം സന്തോഷിച്ചു. അവന്റെ ആത്മാവിന്നു നിങ്ങൾ എല്ലാവരാലും തണുപ്പു വന്ന കാരണത്താലത്രെ; അവനോടല്ലൊ ഞാൻ നിങ്ങളെ തൊട്ടു വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കിൽ നാണിച്ചു പോയില്ല; ഞങ്ങൾ നിങ്ങളോട് സകലവും സത്യത്തിൽ ഉരെച്ചപ്രകാരം തന്നെ തീതൻ കേൾക്കെ ഞങ്ങൾ പ്രശംസിച്ചതും കൂടെ സത്യമായ്പന്നു. അവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടുള്ള നിങ്ങൾ എല്ലാവരുടെയും അനുസരണത്തെ ഓൎക്കുമ്പോൾ അവന്റെ കരൾ ഏറ്റം അധികം നിങ്ങളിലേക്കത്രെ ആകുന്നു. നിങ്ങൾ വിഷയാമായി ഞാൻ എല്ലാറ്റിലും ധൈൎയ്യപ്പെടുന്നതിനാൽ സന്തോഷിക്കുന്നു.

൮. അദ്ധ്യായം.

(൯-) യരുശലേമ്യൎക്കു വേണ്ടിയുള്ള ചേരുമാനത്തിൻ അവസ്ഥ. പിന്നെ സഹോദരന്മാരെ! മക്കെ ദോന്യ സഭകളിൽ നല്കീട്ടുള്ള ദേവകരുണയെ നിങ്ങൾക്ക് അറിയിക്കുന്നു. ഉപദ്രവത്തിന്റെ ബഹു ശോധനയിലും അവരുടെ സന്തോഷം അതിയായി നിറഞ്ഞും ആഴമുള്ള ദാരിദ്ൎ‌യ്യം ഏകാഗ്രതയുടെ സമ്പത്തോളം വഴിഞ്ഞും വന്നു എന്നത്രെ. എങ്ങിനെ എന്നാൽ വിശുദ്ധരുടെ സേവയിൽ തങ്ങളും കൂടേണം എന്നുള്ള കരുണയെ അവർ വളരെ പ്രബോധനവുമായി ഞങ്ങളോടു യാചിച്ചു. സ്വയം കൃതമായി കഴിവു പോലെയും കഴിവിന്നു മീതെയും കൊടുത്തു എന്നതിന്നു ഞാൻ സാക്ഷി അതും ഞങ്ങൾ ആശിച്ച പ്രകാരമല്ല തങ്ങളെ തന്നെ മുമ്പെ കൎത്താവിന്നു പിന്നെ ദേവേഷ്ടത്താൽ ഞങ്ങൾക്കും തന്നു. അതുകൊണ്ടു ഞങ്ങൾ തീതനെ അവൻ ഈ കൃപയെ മുന്തുടങ്ങിയപ്രകാരം നിങ്ങളിൽ തികെക്കുയും വേണം എന്നു പ്രബോധിപ്പിച്ചു. എന്നാലൊ നിങ്ങൾ വിശ്വാസം, വചനം, അറിവു സകല ഉത്സാഹം ഞങ്ങളിലെ നിങ്ങളുടെ സ്നേഹം ഇങ്ങിനെ എല്ലാവറ്റിലും വഴിയുന്നതു പോലെ ഈ കൃപയിലും വഴിയുമാറാക. നിയോഗമായല്ല പറയുന്നു; മറ്റവരുടെ ഉത്സാഹം കൊണ്ടു നിങ്ങളുടെ സ്നേഹത്തിൻ മാറ്റിനെ ശോധന ചെയ്പാനത്രെ. നമ്മുടെ കൎത്താവായ

൪൨൮


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/456&oldid=163921" എന്ന താളിൽനിന്ന് ശേഖരിച്ചത്