താൾ:Malayalam New Testament complete Gundert 1868.pdf/454

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


I. CORINTHIANS VI. VII.

പ്പെടാത്തവർ എന്നിട്ടും അറിയായ്പരുന്നവർ, ചാകുന്നവർ എന്നിട്ടും ഇതാ ഞങ്ങൾ ജീവിക്കുന്നു ശിക്ഷിക്കപ്പെട്ടവർ എന്നിട്ടും മരിപ്പിക്കപ്പെടാത്തവർ. ദുഃഖിതർ എന്നിട്ടും എപ്പോഴും സന്തോഷിപ്പവർ ദരിദ്രർ എന്നിട്ടും പലരെ സമ്പന്നർ ആക്കുന്നവർ ഒന്നും ഇല്ലാത്തവർ എന്നിട്ടും എല്ലാം അടക്കുന്നവർ ആയൂന്നെ.

അല്ലയൊ കൊരിന്തരെ! ഞങ്ങളുടെ വായി നിങ്ങളോടു തുറന്നിരിക്കുന്നു, ഞങ്ങളുടെ ഹൃദയം ഇടമ്പെട്ടിരിക്കുന്നു. ഞങ്ങളിൽ നിങ്ങൾക്ക് ഇടുക്കം ഇല്ല; നിങ്ങളുടെ കരളിൽ അത്രെ ഇടുക്ക് ഉണ്ടു. ഞാൻ മക്കളോട് എന്നപോലെ പറയുന്നു: പ്രതിഫലത്തിന്നായി നിങ്ങളും ഇത്രോളം ഇടമ്പെട്ടു വരുവിൻ. അവിശ്വാസികളോടു നിങ്ങൾ ഇണയല്ലാത്ത പിണയായി പോകരുതെ; നീതിക്കും അധർമ്മത്തിന്നും എന്തൊരുചേർച്ച, വെളിച്ചത്തിന്നു ഇരുളോട് എന്തു കൂട്ടു. ക്രിസ്തനു ബലിയാളോടും എന്തുമേളനം അല്ല വിശ്വാസിക്ക് അവിശ്വാസിയോട് എന്ത് അംശം. ദൈവാലയത്തിന്നു വിഗ്രഹങ്ങളോട് എന്തു സംസർഗ്ഗം, നിങ്ങൾ അല്ലൊ ജീവനുള്ള ദൈവത്തിന്റെ ആലയം ആകുന്നു; (൩. മൊ. ൨൬, ൧൧.) ഞാൻ അവരിൽ കുടിയിരിക്കയും ഉള്ളിൽ നടക്കയും ആം അവർക്കു ഞാൻ ദൈവവും അവർ എനിക്ക് ജനവും ആകും എന്നു ദൈവം പറഞ്ഞ പ്രകാരം തന്നെ. ആകയാൽ അവരുടെ ഇടയിൽനിന്നു പുറപ്പെട്ടു വേർവ്വിട്ടു നിന്നു അശുദ്ധമായതെ തൊടാതിരിപ്പിൻ എന്നു കർത്താവ് പറയുന്നു (യശ. ൫൨, ൧൧.) എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്ക് പിതാവാകും. നിങ്ങൾ എനിക്ക് പുത്രപുത്രീമാരും ആകും എന്നു സർവ്വശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു (യിറ. ൩൧, ൯. ൩൩. ൩൨, ൩൮. ൨ ശമു. ൭, ൮.) അതുകൊണ്ടു പ്രിയമുള്ളവരെ! ഈ വാഗ്ദത്തങ്ങൾ നമുക്കുണ്ടായിരിക്കെ ജഡത്തിലേയും ആത്മാവിലേയും സകല കന്മഷത്തിൽ നിന്നും നമ്മെ നാം വെടിപ്പാക്കി വിശുദ്ധിയെ ദേവഭയത്തിൽ തന്നെ തികെച്ചു കൊൾക.

൭. അദ്ധ്യായം.

തീതൻ കൊരിന്തരെകൊണ്ടു ബോധിപ്പിച്ചതിന്റെ അനുഭവം. ങ്ങൾക്ക് ഇടം തരുവിൻ ഞങ്ങൾ ആരോടും അന്യായം ചെയ്തില്ല, ആരെയും കൊടുത്തില്ല, ആരെയും തോല്പിച്ചില്ല.

൪൨൬


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/454&oldid=163919" എന്ന താളിൽനിന്ന് ശേഖരിച്ചത്