താൾ:Malayalam New Testament complete Gundert 1868.pdf/422

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


I. CORINTHIANS VI.
അവകാശമാക്കുകയില്ല എന്നറിയുന്നില്ലയൊ? ഭ്രമപ്പെടായ്പിൻ! പുലയാടികൾ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്ത്രീ ഭാവക്കാർ, പുരുഷകാമികൾ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്ത്രീഭാവക്കാർ, പുരുഷകാമികൾ, കള്ളർ, ലുബ്ധർ, മദ്യപായികൾ, വാവിഷ്ഠാണക്കാർ, അപഹാരികൾ എന്നിവർ ദേവരാജ്യത്തെ അവകാശമാക്കുകയില്ല. നിങ്ങളും ചിലർ ഈ വകയായിരുന്നുവല്ലൊ; എങ്കിലും കൎത്താവായ യേശുവിൻ നാമത്തിലും നമ്മുടെ ദൈവത്തിൻ ആത്മാവിനാലും നിങ്ങൾ കഴുകികൊണ്ടു, നിങ്ങൾ വിശുദ്ധീകരിക്കപ്പെട്ടു, നിങ്ങൾ നീതീകരിക്കപ്പെട്ടു സത്യം.
എല്ലാറ്റിന്നും എനിക്ക് അധികാരം ഉണ്ടു എങ്കിലും എല്ലാം ഉപകരിക്കുന്നതല്ല; എല്ലാറ്റിന്നും എനിക്ക് അധികാരം ഉണ്ടു എങ്കിലും ഞാൻ ഏതിന്റെ അധികാരത്തിലും അകപ്പെടരുത്; ഭോജ്യങ്ങൾ വയറ്റിന്നും, വയറു ഭോജ്യങ്ങൾക്കും (ആകുന്നു) പിന്നെ ദൈവം ഇതും അതും നീക്കം ചെയ്യും. ശരീരമൊ പുലയാട്ടിന്നല്ല കൎത്താവിന്നത്രെ; കൎത്താവ് ശരീരത്തിന്നും തന്നെ. പിന്നെ ദൈവം കൎത്താവെ ഉണൎത്തിയിട്ടു നമ്മെയും സ്വശക്തിയാൽ ഉണൎത്തും. നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തന്റെ അവയവങ്ങൾ എന്നറിയുന്നില്ലയൊ? എന്നാൽ ക്രിസ്തന്റെ അവയവങ്ങളെ ഞാൻ എടുത്തു വേശ്യയുടെ അവയവങ്ങൾ ആകുകയൊ? അതരുതെ വേശ്യയോടു പറ്റുന്നവൻ അവളോട് ഏകശരീരമായി എന്നറിയുന്നില്ലയൊ? ഇരുവരും ഒരു ജഡമായി തീരും എന്ന് അവൻ മൊഴിയുന്നുണ്ടല്ലൊ? കൎത്താവോടു പറ്റുന്നവനൊ (അവനോട്) ഏകാത്മാവായി. പുലയാട്ടിനെ വിട്ട് ഓടുവിൻ! മനുഷ്യൻ ചെയ്യുന്ന ഏതു പാപവും ശരീരത്തിന്നു പുറത്താകുന്നു; പുലയാടുന്നവൻ സ്വശരീരത്തിലേക്ക് പാപം ചെയ്യുന്നു. ദൈവത്തിൽനിന്നു കിട്ടി, നിങ്ങളിൽ ഇരിക്കുന്ന വിശുദ്ധാത്മാവിന്നു നിങ്ങളുടെ ശരീരം മന്ദിരം എന്നും നിങ്ങൾ തനിക്കു താൻ ഉടയവർ അല്ല എന്നും അറിയുന്നില്ലയൊ? വിലെക്കല്ലൊ നിങ്ങൾ കൊള്ളപ്പെട്ടു, ആയതുകൊണ്ടു ദൈവത്തെ നിങ്ങളുടെ ശരീരത്തിലും, (ആത്മാവിലും) മഹത്വീകരിപ്പിൻ.
൩൯൪


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/422&oldid=163884" എന്ന താളിൽനിന്ന് ശേഖരിച്ചത്