താൾ:Malayalam New Testament complete Gundert 1868.pdf/421

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧. കൊരിന്തർ ൫. ൬. അ.

പുലയാടികളോട് ഇടപാടരുത് എന്നു ഞാൻ ആ ലേഖന

ത്തിൽ നിങ്ങൾക്ക് എഴുതി. അത് ഈ ലോകത്തിലെ പുലയാടി ൧൦
കളോടു താൻ, ലുബ്ധർ അപഹാരികളോടു താൻ, വിഗ്രഹാരാധിക
ളോടു താൻ എന്നു മുറ്റും അല്ല; അങ്ങിനെ എങ്കിൽ ലോകത്തിൽ
നിന്നു പുരപ്പെടേണ്ടീവരുമല്ലൊ. ഞാനൊനിങ്ങൾക്ക് എഴുതിയ
ത് സഹോദരൻ എന്ന വേപ്പെട്ട ഒരുവൻ പുലയാടിയൊ,
ലുബ്ധനൊ, വിഗ്രഹാരാധിയൊ, വാവിഷ്ഠാണക്കാരനൊ, മദ്യപ
നൊ, അപഹാരിയൊ ആകുന്നെങ്കിൽ ഇടപാടരുത് ആയ
വനോടു കൂട ഭക്ഷിക്കപോലും അരുത് എന്നത്രെ. പുറത്തുള്ളവ
ൎക്കു ന്യായം വിധിപ്പാൻ എനിക്ക് എന്തുപോൽ; അകത്തുള്ളവ
ൎക്കു തന്നെ നിങ്ങൾ വിധിക്കുന്നല്ലയൊ? പുറത്തുള്ളവൎക്കൊ
ദൈവം തന്നെ വിധിക്കുന്നു; നിങ്ങളിൽനിന്നു തന്നെ ആ ദുഷ്ട
നെ നീക്കിക്കളവിൻ.
൬. അദ്ധ്യായം.
വ്യവഹാരങ്ങളേയും, (൧൨) കാമസേവയേയും ആക്ഷേപിച്ചതു.

നിങ്ങളിൽ ഒരുവൻ മറ്റേവനോടു കാൎയ്യം ഉണ്ടായാൽ, വിശുദ്ധരിൽ അല്ല; അനീതിമാന്മാരുടെ മുമ്പൊൽ വ്യവഹൎരിപ്പാൻ തുനിയുന്നുവൊ? വിശുദ്ധർ ലോകത്തിന്നു ന്യായം വിധിക്കും എന്നറിയുന്നില്ലയൊ? ലോകത്തിന്നു നിങ്ങളിൽനിന്നു വിധി വരുന്നു എങ്കിൽ, ഏറ്റവും ചെറിയ സംഗതികൾക്കും നിങ്ങൾ അയോഗ്യർ എന്നു വരുന്നുവൊ? നാം ദൂതൎക്കും, വിധിക്കും എന്നറിയുന്നില്ലയൊ? പിന്നെ ദ്രവ്യസംഗതികൾ ഉണ്ടെങ്കിൽ സഭയിൽ നികൃഷ്ടർ എന്നു നടക്കുന്നവരെ തന്നെ ഇരുത്തുന്നുവൊ? നിങ്ങൾക്കു ലജ്ജക്കായി ഞാൻ പറയുന്നിതു: ഇങ്ങിനെ തന്റെ സഹോദരന്നു നടു ചൊല്വൻ പ്രാപ്തിയുള്ള ജ്ഞാനി ഒരുവനും നിങ്ങളിൽ ഇല്ലയൊ? അല്ല സഹോദരൻ സഹോദരനോടു വ്യവഹരിച്ചു പോകുന്നു, അതു അവിശ്വാസികളുടെ മുമ്പിൽ തന്നെ. എന്നാൽ നിങ്ങൾക്കു തമ്മിൽ അന്യായങ്ങൾ ഉണ്ടാകുന്നതു കൂടെ കേവലം നിങ്ങൾക്കു തോല്വി അത്രെ; ന്യായക്കേടു സഹിപ്പാൻ എന്തു തോന്നാതു, ഹാനിപ്പൊടുവാൻ എന്തു തൊന്നാതു? അല്ല നിങ്ങൾ ന്യായക്കേടു ചെയ്യുന്നു, ഹാനിപ്പെടുത്തുന്നു, അതും സഹോദരരെ തന്നെ കഷ്ടം. അനീതിമാന്മാർ ദേവരാജ്യത്തെ}}
൩൯൩






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/421&oldid=163883" എന്ന താളിൽനിന്ന് ശേഖരിച്ചത്