താൾ:Malayalam New Testament complete Gundert 1868.pdf/423

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൧. കൊരിന്തർ ൭. അ.


൭. അദ്ധ്യായം.
(൧) വിവാഹം ആവശ്യം, (൮) ഇന്നവൎക്കു വിവാഹം തുടങ്ങുകയും ഒഴിക്കയും
ചെയ്യാം, (൧൭) താൻ വിളിക്കപ്പെട്ടതിൽ നിലനില്ക്കുക, (൨൫) കന്യമാൎക്കും മറ്റു കല്പന അല്ല ബുദ്ധി ചൊല്ലിയതു.

നിങ്ങൾ എനിക്ക് എഴുതിയവ സംബന്ധിച്ചൊ (ഞാൻ ചൊല്ലുന്നിതു). സ്ത്രീയെ തൊടാതിരിക്ക മനുഷ്യനു നല്ലത് എങ്കിലും പുലയാട്ടുകൾ നിമിത്തം ഓരോരുത്തന്നു തന്റെ ഭാൎയ്യെക്കു പുരുഷൻ കടമുള്ളതിനെ ഒപ്പിക്ക; അപ്രകാരം പുരുഷനു ഭാൎയ്യയും. ഭാൎയ്യയുടെ ശരീരത്തിൽ അവളല്ല; പുരുഷത്രെ അധികരിക്കുന്നു; അപ്രകാരം പുരുഷശരീരത്തിൽ അവനല്ല ഭാൎയ്യ അത്രെ അധികരിക്കുന്നു. തമ്മിൽ തമ്മിൽ ഹാനിപ്പെടുത്തരുതു, പക്ഷെ പ്രാൎത്ഥനെക്ക് ഒഴിവ് ഉണ്ടാവാൻ ഒരു സമയത്തേക്ക് ഒത്തിരുന്നാൽ കൊള്ളാം; എന്നാൽ നിങ്ങളുടെ ചാപല്യം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതെ ഇരിപ്പാൻ വീണ്ടും ചേൎന്നിരിപ്പിൻ. ആയ്തു ഞാൻ നിയോഗമായിട്ടല്ല അനുവാദമായത്രെ പറയുന്നു. എല്ലാ മനുഷ്യരും എന്നേപോലെ ആകേണം എന്ന് ഇഛ്ശിക്കുന്നു എങ്കിലും ഒരുവന്ന് ഇപ്രകാരം ഒരുവന്ന് അപ്രകാരം അവനവന്നു താന്താന്റെ കൃപാവരം ദൈവത്തിൽനിന്നുണ്ടു. കെട്ടാത്തവൎക്കും വിധവമാൎക്കും ഞാൻ ചൊല്ലുന്നു: എന്നേപോലെ പാൎത്താൽ അവൎക്കു കൊള്ളാം. ഇന്ദ്രിയ ജയം ഇല്ലാഞ്ഞാൽ അവർ കെട്ടുക താനും അഴലുന്നതിനേക്കാൾ വേൾക്ക തന്നെ നല്ലൂ സത്യം. കെട്ടീട്ടുള്ളവൎക്കൊ ഞാനല്ല; കൎത്താവു തന്നെ ആജ്ഞാപിക്കുന്നിതു: ഭാൎയ്യ പുരുഷനോടു വേർ പിരിയരുതു. (പിരിഞ്ഞു എങ്കിലൊ വേളാതെ നില്ക്ക താൻ ഭൎത്താവോടു നിരന്നു വരിക താൻ വേണ്ടു) പുരുഷൻ ഭാൎയ്യയെ വിടുകയും അരുതു. ശേഷമുള്ളവൎക്കൊ കൎത്താവല്ല ഞാനത്രെ പറയുന്നിതു: ഒരു സഹോദരന്ന് അവിശ്വാസിനിയായ ഭാൎയ്യ ഉണ്ടാകയും അവനോടു കൂട പാൎപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ വിടരുതു. അവിശ്വാസിയായ ഭൎത്താവുള്ളൊരു സ്ത്രീയും, ഇവൻ അവളോട് കൂട പാൎപ്പാൻ സമ്മതിക്കുന്നു എങ്കിൽ, ഭൎത്താവിനെ വിടരുതു. കാരണം അവിശ്വാസിയായ ഭൎത്താവ് ഭാൎയ്യയിങ്കൽ വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിനിയായ

൩൯൫


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/423&oldid=163885" എന്ന താളിൽനിന്ന് ശേഖരിച്ചത്