നമ്മുടെ കൎത്താവും ആയ യേശുക്രിസ്തന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചാ(ക്കിയ) ദൈവം വിശ്വസ്തൻ തന്നെ. എങ്കിലും സഹോദരന്മാരെ, നമ്മുടെ കൎത്താവായ യേശുക്രിസ്തന്റെ നാമംമൂലം ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നിതു: നിങ്ങൾ എല്ലാവരും ഒന്നു തന്നെ പറകയും, നിങ്ങളിൽ ഭിന്നതകൾ ഭവിക്കായ്ക്കയും, ഏക മനസ്സിലും ഏക അഭിപ്രായത്തിലും നിങ്ങൾ യഥാസ്ഥാനപ്പെടുകയും ആക കാരണം എൻ സഹോദരരെ, നിങ്ങളെ കുറിച്ച് എനിക്ക് ഖ്ലൊവയുടെ ആളുകൾ നിങ്ങളിൽ പിണക്കങ്ങൾ ഉള്ളപ്രകാരം ബോധിപ്പിച്ചു. ആയ്ത് എന്തെന്നാൽ നിങ്ങളിൽ ഓരോരുത്തൻ ഞാൻ പൌലിന്നുള്ളവൻ എന്നും, ഞാൻ അപോല്ലൊന്ന് എന്നും, ഞാൻ കേഫാവിന്ന് എന്നും, ഞാൻ ക്രിസ്തനു(ള്ളവൻ) എന്നും ചൊല്ലുന്നതു തന്നെ. ക്രിസ്തൻ പകുക്കപ്പെട്ടിരിക്കുന്നുവൊ? പക്ഷെ പൌൽ നിങ്ങൾക്ക് വേണ്ടി ക്രൂശിക്കപ്പെട്ടുവൊ? അല്ല, പൌലിൻ നാമത്തിലേക്കു സ്നാനം ഏറ്റുവൊ? ക്രിസ്പനെയും ഗായനെയും ഒഴികെ, ഞാൻ നിങ്ങളിൽ ഒരുവനെയും സ്നാനപ്പെടുത്തായ്കയാൽ (എൻ) ദൈവത്തിന്നു സ്തോത്രം! എന്നാമത്തിലേക്കു സ്നാനം കഴിച്ചപ്രകാരം ആരും പറയാതിരിപ്പാൻ ഇങ്ങിനെ വന്നതു. പിന്നെ സ്തെഫനാവിന്റെ കുഡുംബത്തെടും ഞാൻ സ്നാനപ്പെടുത്തി സത്യം; ശേഷം മറ്റ് ഒരുത്തരെ സ്നാനം ഏല്പിച്ചുവൊ എന്നറിയുന്നില്ല. സ്നാനത്തിന്നല്ലല്ലൊ സുവിശേഷണത്തിന്നു തന്നെ ക്രിസ്തൻ എന്നെ അയച്ചതു; അതൊ ക്രിസ്തന്റെ ക്രൂശ് പഴുതിൽ ആകാതിരിക്കേണ്ടതിന്നു വചനജ്ഞാനത്തോടെ അരുതു. കാരണം ക്രൂശിൻവചനം നശിച്ചുപോകുന്നവൎക്ക് ഭോഷത്വവും രക്ഷപ്പെടുന്ന നമുക്ക് ദൈവശക്തിയും ആകുന്നു. (യശ. ൨൯, ൧൪.) ജ്ഞാനികളുടെ ജ്ഞാനത്തെ ഞാൻ നശിപ്പിച്ചു, ബുദ്ധിമാന്മാരുടെ ബോധത്തെ അകറ്റുകയും ചെയ്യും എന്ന് എഴുതികിടക്കുന്നവല്ലൊ. ഈ യുഗത്തിൽ ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? താൎക്കികൻ എവിടെ? ഈ ലോകജ്ഞാനത്തെ ദൈവം ഭോഷത്വം ആക്കിയില്ലയൊ. എന്തുകൊണ്ടെന്നാൽ ദേവജ്ഞാനമുള്ളതിങ്കൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു, ഘോഷണത്തിൻ ഭോഷത്വത്താൽ വിശ്വസിക്കുന്നവരെ രക്ഷിപ്പാൻ ദൈവത്തിന്നു നന്ന് എന്ന് തോന്നി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |