താൾ:Malayalam New Testament complete Gundert 1868.pdf/415

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧. കൊരിന്തർക്ക്.൧. ൨. അ.

യഹൂദർ അടയാളം ചോദിക്കയും, യവനർ ജ്ഞാനത്തെ അന്വേഷിക്കയും, ചെയ്യുമ്പോൾ, ഞങ്ങൾ ക്രൂശിക്കപ്പെട്ടു ക്രിസ്തനെ ഘോഷിക്കുന്നു, ആയതു യഹൂദന്മാർക്കു ഇടർച്ചയും, ജാതികൾക്കു ഭോഷത്വവും, എങ്കിലും യഹൂദർ താൻ, യവനർ താൻ, വിളിക്കപ്പെട്ടവർ ഏവർക്കും തന്നെ ദേവശക്തിയും, ദേവജ്ഞാനവും, ആകുന്ന ക്രിസ്തനെ അത്രെ, (ഘോഷിക്കുന്നു). ദൈവത്തിന്റെ പൊട്ടായുള്ളതു മനുഷ്യരേക്കാൾ ഊക്കുള്ളതും ആകുന്നു സത്യം. എങ്ങിനെ എന്നാൽ സഹോദരന്മാരെ, നിങ്ങളെ വിളിച്ചു (ചേർത്ത)വാറു നോക്കുവിൻ! അതിൽ ജഡപ്രകാരം ജ്ഞാനികൾ ഏറിയില്ല; ശക്തന്മാർ ഏറയില്ല; കുലീനർ ഏറയില്ലല്ലൊ. ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ പൊട്ടായവറ്റെ തന്നെ തെരിഞ്ഞെടുത്തു; ഊക്കുള്ളവറ്റെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ദുർബ്ബലമായവറ്റെ തെരിഞ്ഞെടുത്തു. ഉള്ളവറ്റെ നീക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും, നികൃഷ്ടവും, ആയവറ്റെയും ഇല്ല എന്നുള്ളവറ്റെയും തെരിഞ്ഞെടുത്തതു. ദൈവത്തിൻ മുമ്പിൽ ഒരു ജഡവും പ്രശംസിച്ചു പോകയ്പാൻ തന്നെ. നിങ്ങളൊ അവങ്കൽനിന്നു ഉണ്ടായി ക്രിസ്തയേശുവിൽ ഇരിക്കുന്നു; ആയവൻ നമുക്കു ദൈവത്തിൽനിന്നു ജ്ഞാനവും, നീതിയും, വിശുദ്ധിയും, വീണ്ടെടുപ്പും ആയ്ഭവിച്ചു. (യിറ. ൯, ൨൪.) പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്ക എന്നെഴുതിയപ്രകാരം വരേണ്ടതിന്നത്രെ.

൨. അദ്ധ്യായം.


(൫) ക്രൂശിൻവചനത്തിൽ ആത്മികർക്ക് എത്താകുന്ന ജ്ഞാനം അടങ്ങിയ്തു.

ഞാനും സഹോദരന്മാരെ, നിങ്ങളുടെ അടുക്കൽ വരുമ്പോൾ, നിങ്ങൾക്കു വചനത്തിലൊ, ജ്ഞാനത്തിലൊ, വിശേഷത്വം കൂടാതെ, ദൈവത്തിൻ സാക്ഷ്യത്തെ പ്രസ്താപിപ്പാൻ വന്നതു. കാരണം യേശുക്രിസ്തനെ ക്രൂശിക്കപ്പെട്ടവനെ തന്നെ അല്ലാതെ, നിങ്ങളിൽ ഒന്നും അറിയരുത് എന്നു ഞാൻ നിർണ്ണയിച്ചു. ഞാനും ബലഹീനതയും ഭയവും വളരെ നടുക്കവും പൂണ്ടു, നിങ്ങളോടു ഇരുന്നു. എന്റെ വചനവും ഘോഷണവും ജ്ഞാനത്തിൻ വശീകരവാക്കുകലിൽ അല്ല; ആത്മാവിന്റെയും ശക്തി

൩൮൭






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/415&oldid=163876" എന്ന താളിൽനിന്ന് ശേഖരിച്ചത്